Advertisment

108 ആംബുലന്‍സുകളില്‍ ഇനി വനിതാ നഴ്സുമാരും....രാവിലെയും രാത്രിയുമായി രണ്ട് ഷിഫ്റ്റുകളിലായാണ് ജോലി

author-image
ന്യൂസ് ബ്യൂറോ, തിരുവനന്തപുരം
Updated On
New Update

തിരുവനന്തപുരം: 108 ആംബുലന്‍സുകളില്‍ ഇനി എമര്‍ജന്‍സി മെഡിസിന്‍ ടെക്‌നീഷ്യനായി വനിതാ നഴ്സുമാരെയും നിയമിക്കുന്നു.

Advertisment

publive-image

തിരുവനന്തപുരത്തും ആലപ്പുഴയിലും മാത്രം സേവനം നടത്തുന്ന 108 ആംബുലന്‍സുകള്‍ ഈമാസം 17 മുതല്‍ സംസ്ഥാന വ്യാപകമാക്കുന്നതോടെയാണ് വനിതാ നഴ്സുമാരെ നിയമിക്കുന്നത്. ഇതുവരെ പുരുഷ നഴ്സുമാരെ മാത്രമായിരുന്നു ആംബുലന്‍സുകളില്‍ നിയമിച്ചിരുന്നത്.

സേവനം വിപുലീകരിക്കുന്നതിന്‍റെ ഭാഗമായി തെലങ്കാനയിലെ ജി.വി.കെ എമര്‍ജന്‍സി മാനേജ്മെന്‍റ് ആന്‍ഡ് റിസര്‍ച്ച്‌ ഇന്‍സ്റ്റിറ്റ്യൂട്ടിന് പദ്ധതിയുടെ നിര്‍വഹണ ചുമതല സര്‍ക്കാര്‍ കൈമാറിയിരുന്നു. ഇവരാണ് വനിതകളെ നഴ്സുമായി നിയമിക്കാന്‍ തീരുമാനിച്ചത്.

സംസ്ഥാനത്തുടനീളം ആകെ 500നഴ്സുമാര്‍ വേണ്ടിവരുമെന്നാണ് പ്രാഥമിക കണക്ക്. ഇതുവരെ തിരഞ്ഞെടുത്ത 250 ല്‍ 120പേരും സ്ത്രീകളാണ്. ഇവര്‍ക്ക് ഒരാഴ്ച പ്രത്യേക പരിശീലനവും നല്‍കും. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, വയനാട് എന്നിവിടങ്ങളില്‍ ആദ്യഘട്ട പരിശീലനം പൂര്‍ത്തിയായി.

രാവിലെയും രാത്രിയുമായി രണ്ട് ഷിഫ്റ്റുകളിലായാണ് ജോലി. ആദ്യഘട്ടത്തില്‍ സ്ത്രീകളെ പകല്‍ സമയത്ത് മാത്രമാകും നിയോഗിക്കുക.

ആശുപത്രിയിലെത്തിക്കുന്ന രോഗിയുടെ വിവരങ്ങള്‍ യഥാസമയം രേഖപ്പെടുത്താന്‍ ഇവര്‍ക്ക് പ്രത്യേക മൊബൈല്‍ ഫോണും നല്‍കും. കാള്‍വന്ന സമയം, സംഭവസ്ഥലത്ത് എത്തിയത് എപ്പോള്‍, എത്രസമയത്തിനുള്ളില്‍ ആശുപത്രിയിലെത്തി തുടങ്ങിയ വിവരങ്ങള്‍ ഇതില്‍ രേഖപ്പെടുത്തണം. ഇതിനായി പ്രത്യേക ആപ്ലിക്കേഷന്‍ തയ്യാറാക്കിയിട്ടുണ്ട്.

Advertisment