Advertisment

അമേരിക്കയിലെ കൊടും തണുപ്പില്‍ മഞ്ഞു പുതച്ചൊരു പൂച്ചക്കുട്ടി...ചിത്രം വൈറലാകുന്നു

author-image
ഇന്‍റര്‍നാഷണല്‍ ഡസ്ക്
Updated On
New Update

വാഷിംഗ്ടണ്‍: അമേരിക്കയില്‍ കൊടും തണുപ്പിന്റെ തീവ്രത വ്യക്തമാക്കുന്നതാണ് ഈ ചിത്രം. വടക്കേ അമേരിക്കയില്‍ പോളാര്‍ വോര്‍ട്ടെക്സിന്റെ ഫലമായുണ്ടായ കൊടുംതണുപ്പില്‍ ശരീരമാസകലം തണുത്തുറഞ്ഞുപോയ ഫ്ലഫിയെന്ന മൂന്നുവയസ്സുകാരി പൂച്ചയുടെ ചിത്രം സമൂഹ്യമാധ്യമങ്ങളില്‍ വൈറലാവുകയാണ്.

Advertisment

publive-image

യുഎസിലെ മോണ്ടാന സംസ്ഥാനത്തെ കാലിസ്പെല്ലിലാണ് സംഭവം. മഞ്ഞിനടിയില്‍ ഫ്ലഫി എന്തോ തിരയുകയാണെന്നായിരുന്നു വീട്ടുകാരുടെ ആദ്യ തോന്നല്‍. അതിശൈത്യവും മഞ്ഞുവീഴ്ചയും കാരണം തണുത്തുറഞ്ഞുകിടക്കുകയാണെന്ന് പിന്നീടാണ് മനസ്സിലായത്. സമീപത്തെ മൃഗാശുപത്രിയിലെത്തിക്കുമ്പോള്‍ ഫ്ലഫിയുടെ താപനില 90 ഡിഗ്രി മാത്രം. പൂച്ചകളുടെ ശരീരതാപനിലയാകട്ടെ 100, 102 ഡിഗ്രി ഫാരന്‍ഹീറ്റും.

ഉടന്‍തന്നെ ഡോക്ടര്‍മാര്‍ ചൂടുവെള്ളവും ഹെയര്‍ ഡ്രൈയറും പക്ഷിക്കൂടുകളിലും മറ്റും ചൂട് നല്‍കാനുപയോഗിക്കുന്ന കേജ് വാമറും ഐവി ഫ്ലൂയിഡും ഉപയോഗിച്ച് ഫ്ലഫിയെ പരിചരിച്ചു. തണുപ്പില്‍ മരവിച്ച ഫ്ലഫിക്ക് ഐവി കൊടുക്കാന്‍ ആശുപത്രി ജീവനക്കാര്‍ നന്നേ കഷ്ടപ്പെട്ടു.

Advertisment