Advertisment

അ​മേ​രി​ക്കയില്‍ 24 മ​ണി​ക്കൂ​റി​നി​ടെ 1,320 മ​ര​ണ​ങ്ങ​ള്‍ ... 32,000ത്തിേ​ലേ​റെ​പ്പേ​ര്‍​ക്ക് വൈ​റ​സ് ബാ​ധ സ്ഥി​രീ​ക​രി​ച്ചു

New Update

വാ​ഷിം​ഗ്ട​ണ്‍: അ​മേ​രി​ക്ക​യില്‍ കോവിഡ് വൈ​റ​സ് അതി വേ​ഗ​ത്തി​ല്‍ പ​ട​രു​ന്നു. ക​ഴി​ഞ്ഞ 24 മ​ണി​ക്കൂ​റി​നി​ടെ 1,320 പേ​രാ​ണ് ഇ​വി​ടെ കോ​വി​ഡ് ബാ​ധ​യേ​ത്തു​ട​ര്‍​ന്ന് മ​ര​ണ​ത്തി​നു കീ​ഴ​ട​ങ്ങി​യ​ത്. 7,391 പേ​ര്‍​ക്കാ​ണ് രാ​ജ്യ​ത്ത് ജീ​വ​ന്‍ ന​ഷ്ട​പ്പെ​ട്ട​ത്. ഒ​റ്റ​ദി​വ​സം കൊ​ണ്ട 32,000ത്തിേ​ലേ​റെ​പ്പേ​ര്‍​ക്കാ​ണ് ഇ​വി​ടെ വൈ​റ​സ് ബാ​ധ സ്ഥി​രീ​ക​രി​ച്ച​ത്. ഇ​തോ​ടെ രാ​ജ്യ​ത്തെ ആ​കെ വൈ​റ​സ് ബാ​ധി​ത​രു​ടെ എ​ണ്ണം 2,76,965 ആ​യി.

publive-image

അ​മേ​രി​ക്ക​യി​ല്‍ ന്യൂ​യോ​ര്‍​ക്കി​ലാ​ണ് ഏ​റ്റ​വും കൂ​ടു​ത​ല്‍ രോ​ഗ​ബാ​ധി​ത​ര്‍ ഉ​ള്ള​ത്. 1,03,476 പേ​ര്‍. ഇ​വി​ടെ 24 മ​ണി​ക്കൂ​റി​നി​ടെ 680 പേ​രാ​ണ് മ​ര​ണ​പ്പെ​ട്ട​ത്. ന്യൂ​ജ​ഴ്സി​യി​ല്‍ 29,895 രോ​ഗം ബാ​ധി​ച്ച​പ്പോ​ള്‍ മി​ഷി​ഗ​ണി​ല്‍ 12,774 പേ​ര്‍ വൈ​റ​സ് ബാ​ധി​ത​രാ​യി. ഫ്രാ​ന്‍​സി​ലും സ്പെ​യി​നി​ലും ഇ​റ്റ​ലി​യി​ലു​മെ​ല്ലാം കോ​വി​ഡ് ബാ​ധി​ച്ച്‌ മ​രി​ച്ച​വ​രു​ടെ എ​ണ്ണം ഗ​ണ്യ​മാ​യി വ​ര്‍​ധി​ക്കു​ന്നു​ണ്ട്.

america covid updates
Advertisment