Advertisment

മത്സരിക്കാന്‍ തയ്യാറാണെന്ന്‍ ഷാനവാസിന്റെ മകള്‍ അമീന ഷാനവാസ്. പ്രതികരണം രാഹുലിന്‍റെ സന്ദര്‍ശനത്തിന് പിന്നാലെ. കലാപക്കൊടി ഉയര്‍ത്തി പാര്‍ട്ടി പ്രവര്‍ത്തകരും

author-image
ന്യൂസ് ബ്യൂറോ, കൊച്ചി
Updated On
New Update

publive-image

Advertisment

കൊച്ചി: അന്തരിച്ച കോണ്‍ഗ്രസ് എം.പി എം.ഐ ഷാനവാസിന്റെ സീറ്റില്‍ മകള്‍ അമിന ഷാനവാസിന്റെ സ്ഥാനാര്‍ഥിത്വം കോണ്‍ഗ്രസില്‍ വിവാദമായിരിക്കെ മത്സരിക്കാന്‍ തയ്യാറാണെന്ന പ്രതികരണവുമായി അമിന. പാര്‍ട്ടി ആവശ്യപെട്ടാല്‍ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ വയനാട് മണ്ഡലത്തില്‍ മത്സരിക്കാന്‍ തയ്യാറാണെന്നാണ് അമീന ഷാനവാസ് വ്യക്തമാക്കി.

കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയുടെ സന്ദര്‍ശനത്തിന് പിന്നാലെയാണ് ഷാനവാസിന്റെ മകളുടെ പ്രതികരണം. ഉച്ചയ്ക്ക് കൊച്ചിയില്‍ വിമാനമിറങ്ങിയ രാഹുല്‍ ഗാന്ധി നേരെ ഷാനവാസിന്റെ വീട്ടിലേക്കാണ് പോയത്. ഷാനവാസിന്റെ കുടുംബാംഗങ്ങളുമായുള്ള കൂടിക്കാഴ്ച 10 മിനിറ്റ് നീണ്ടു നിന്നു.

നോര്‍ത്ത് റെയില്‍വേ സ്‌റ്റേഷന് സമീപമുള്ള വീട്ടില്‍ സന്ദര്‍ശനത്തിന് എത്തിയ രാഹുല്‍ ഗാന്ധിക്കൊപ്പം മുതിര്‍ന്ന നേതാക്കളായ എ.കെ ആന്റണി, ഉമ്മന്‍ ചാണ്ടി, പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ശശി തരൂര്‍, മുകുള്‍ വാസ്‌നിക് തുടങ്ങിയവരുണ്ടായിരുന്നു.

election 19
Advertisment