Advertisment

ഗുജറാത്ത് മുനിസിപ്പല്‍ കോര്‍പ്പറേഷന്‍ തിരഞ്ഞെപ്പില്‍ നേടിയ വന്‍ വിജയത്തില്‍ മുഖ്യമന്ത്രി വിജയ് രൂപാണിയേയും സംസ്ഥാന നേതാക്കളേയും അഭിനന്ദിച്ച് അമിത് ഷാ; പശ്ചിമ ബംഗാള്‍ തെരഞ്ഞെടുപ്പ് ഫലങ്ങളും മികച്ചതായിരിക്കുമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി

New Update

publive-image

Advertisment

ന്യൂഡല്‍ഹി: ഗുജറാത്ത് മുനിസിപ്പല്‍ കോര്‍പ്പറേഷന്‍ തിരഞ്ഞെപ്പില്‍ നേടിയ വന്‍ വിജയത്തില്‍ മുഖ്യമന്ത്രി വിജയ് രൂപാണിയേയും സംസ്ഥാന നേതാക്കളേയും അഭിനന്ദിച്ച് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ.

'ഗുജറാത്ത് വീണ്ടും ബിജെപിയുടെ ശക്തികേന്ദ്രമായി മാറിയെന്ന് മുനിസിപ്പല്‍ കോര്‍പ്പറേഷന്‍ വോട്ടെടുപ്പ് ഫലങ്ങള്‍ വ്യക്തമാക്കുന്നു. മോദി ജിയുടെ നേതൃത്വത്തില്‍ ആരംഭിച്ച 'വികാസ് യാത്ര' ബി.ജെ.പി തുടരുന്നു. ഇന്നത്തെ ഫലങ്ങള്‍ ഗുജറാത്തിലെ മികച്ച ഫലങ്ങളിലൊന്നാണ്' അമിത് ഷാ പറഞ്ഞു.

പശ്ചിമ ബംഗാള്‍ തെരഞ്ഞെടുപ്പ് ഫലങ്ങളും മികച്ചതായിരിക്കുമെന്ന് അമിത് ഷാ കൂട്ടിച്ചേര്‍ത്തു. കര്‍ഷകരുടെ പ്രതിഷേധം, കോവിഡ് തുടങ്ങിയ വിഷയങ്ങളില്‍ പലതരം തെറ്റിദ്ധാരണകള്‍ സൃഷ്ടിക്കാന്‍ പ്രതിപക്ഷം ശ്രമിച്ചു. ഇതിന് ശേഷമുള്ള വോട്ടെടുപ്പ് ഫലങ്ങള്‍ ഈ തെറ്റിദ്ധാരണകളെ തകര്‍ക്കുന്നു.

തിരഞ്ഞെടുപ്പ് നടന്ന 85 ശതമാനം സീറ്റിലും ബിജെപിക്ക് വിജയിക്കാനായി. 44 സീറ്റുകളില്‍ മാത്രം ജയിച്ച് കോണ്‍ഗ്രസ് തകര്‍ന്നുവെന്നും അമിത് ഷാ പറഞ്ഞു. കോണ്‍ഗ്രസ് നേതാക്കള്‍ക്ക് ആത്മ പരിശോധന നടത്താന്‍ ഇതൊരു സന്ദേശമാണെന്നും അദ്ദേഹം പറഞ്ഞു.

Advertisment