Advertisment

ഈ കള്ളൻ ചില്ലറക്കാരനല്ല മോഡേണ്‍ ആണ്; ഇനി കുറച്ചു നാളത്തേക്ക് ഈ ആനക്കള്ളനെ കാണാം

author-image
ഫിലിം ഡസ്ക്
New Update

Image result for bijumenon anakkallan

Advertisment

കള്ളന്മാർ പലവിധമുണ്ട്. പഴഞ്ചൻ രീതിയിൽ കൃത്യം നിര്വഹിക്കുന്നവരും, ആധുനിക രീതികൾ പ്രയോഗിക്കുന്നവരും.ഏതായാലും ഒരു സുപ്രസിദ്ധ കള്ളനായ കൊച്ചുണ്ണി ഇപ്പോൾ കേരളത്തിലുണ്ട്. ഇനി മറ്റൊരു കള്ളൻ കൂടി വരാനൊരുങ്ങുന്നുണ്ട്. വെറും കൊല്ലാനല്ല, ആനക്കള്ളൻ ആണത്. ബിജുമേനോൻ ആണ് ആനക്കള്ളൻ.

Image result for bijumenon anakkallan

ബിജു മേനോന്റെ പുതിയ ചിത്രം ആനക്കള്ളന്‍ പ്രദര്‍ശനത്തിന് തയ്യാറെടുക്കുകയാണ്.ബിജു മേനോന്റെ കഥാപാത്രങ്ങളെ ഇരുകൈയും നീട്ടി സ്വീകരിക്കുന്നവരാണ് മലയാള സിനിമാ പ്രേക്ഷകര്‍. കള്ളനായി എത്തിയാലും ആളുകള്‍ ഇഷ്ടപ്പെട്ട് പോവുന്ന കഥാപാത്രങ്ങളാണ് ബിജു മേനോന്റേത്. റോമന്‍സിലെയും മേരിക്കുണ്ടൊരു കുഞ്ഞാടിലെയും കള്ളന്‍ വേഷങ്ങള്‍ ഒന്നിനൊന്ന് വ്യത്യസ്തമായി അവതരിപ്പിച്ച് പ്രേക്ഷകരുടെ കൈയടി നേടിയ ചരിത്രമാണ് ബിജുവിനുള്ളത്. ഈ ചിത്രങ്ങള്‍  ഇരുകയ്യും നീട്ടിയാണ് പ്രേക്ഷകര്‍ സ്വീകരിച്ചത്. അതിനാല്‍ തന്നെ ആനക്കള്ളനിലൂടെ ബിജുവിന്റെ കള്ളത്തരങ്ങളുടെ പുതിയ അഭിനയ വിസ്മയങ്ങള്‍ക്ക് കാത്തിരിക്കുകയാണ് മലയാള സിനിമാ ലോകം.

Image result for shamna kasim

 

ആനക്കള്ളനായി ബിജുമേനോന്‍ ഗായകന്റെ റോളും ഏറ്റെടുത്ത് ഭംഗിയാക്കി. ബിജു മേനോന്‍ ആലപിച്ച നിന്നെയൊന്നു കാണാനായി എന്ന് തുടങ്ങുന്ന ഗാനത്തിന്റെ മേക്കിംഗ് വീഡിയോ അണിയറപ്രവര്‍ത്തകര്‍ നേരത്തെ പുറത്തുവിട്ടിരുന്നു. ഹരിനാരായണന്റെ വരികള്‍ക്ക് ഈണം പകര്‍ന്നിരിക്കുന്നത് നാദിര്‍ഷയാണ്. ബിജു മേനോനു പുറമേ പി ജയചന്ദ്രന്‍, ചിത്ര,മധു ബാലകൃഷ്ണന്‍, അഫ്സല്‍ എന്നിവരും ചിത്രത്തിലെ ഗാനങ്ങള്‍ ആലപിച്ചിട്ടുണ്ട്. രാജീവ് ആലുങ്കല്‍, ഹരി നാരായണ്‍ എന്നിവര്‍ ചേര്‍ന്നാണ് പാട്ടുകള്‍ എഴുതിയിരിക്കുന്നത്.

Image result for bijumenon anakkallan

ചിത്രത്തില്‍ അനുശ്രീ, ഷംന കാസിം എന്നിവരാണ് നായികമാരായി എത്തുന്നത്. കൂടാതെ പ്രിയങ്ക, ബിന്ദു പണിക്കര്‍, സിദ്ധിഖ്, ഹരീഷ് കണാരന്‍, ധര്‍മ്മജന്‍, സുരാജ് വെഞ്ഞാറമൂട്, സുധീര്‍ കരമന, കൈലാഷ്, ബാല, സായികുമാര്‍, സുരേഷ് കൃഷ്ണ, ഇന്ദ്രന്‍സ് എന്നിവരും ചിത്രത്തില്‍ വേഷമിടുന്നു.

മലയാളികളെ വര്‍ഷങ്ങളായി ചിരിപ്പിച്ചു കൊണ്ടിരിക്കുന്ന ഇത്തരമൊരു വമ്പന്‍ താരനിര അണി നിരക്കുമ്പോള്‍ ഒരു അഡാര്‍ ചിരിവിരുന്ന് തന്നെ പ്രതീക്ഷിക്കാം.

Image result for shamna kasim

 

പഞ്ചവര്‍ണ്ണതത്തയ്ക്ക് ശേഷം സപ്തതരംഗ് സിനിമ നിര്‍മ്മിക്കുന്ന ചിത്രം സംവിധാനം ചെയ്യുന്നത് സുരേഷ് ദിവാകറാണ്. ചിത്രത്തിന്റെ തിരക്കഥ ഉദയ്കൃഷ്ണയാണ്. പുലിമുരുകന് ശേഷം ഉദയ്കൃഷ്ണ തിരക്കഥയൊരുക്കുന്ന ചിത്രം കൂടിയാണിത്. പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ – മനോജ് കരന്തൂര്‍, കോസ്റ്റ്യും – അരുണ്‍ മനോഹര്‍. ഒക്ടോബര്‍ 18ന് ചിത്രം തിയറ്ററുകളില്‍ എത്തും.

Advertisment