Advertisment

2014 ല്‍ രാഷ്ട്രപതി പ്രസംഗം ആരംഭിച്ചത് ഒരു പുതിയ യാത്ര തുടങ്ങുകയാണ് എന്ന് പറഞ്ഞു കൊണ്ടായിരുന്നു , ഇപ്പോള്‍ 2019 ലും അതേകാര്യം തന്നെ പറയുന്നു ;  ഇത് ശരിയാണെങ്കില്‍ 1947 ആഗസ്റ്റ് 15 ന് എന്തായിരിക്കും സംഭവിച്ചിരിക്കുക? ; സ്റ്റാര്‍ട് അപ്പ്, ഖേലോ ഇന്ത്യ പോലുള്ള വാക്കുകള്‍ ഉപയോഗിക്കേണ്ട ആവശ്യമെന്താണ്?  ; രാജ്യസഭയില്‍ രാഷ്ട്രപതി നടത്തിയ പ്രസംഗം മുഷിപ്പിച്ചെന്ന് ആനന്ദ് ശര്‍മ

New Update

ഡല്‍ഹി : രാജ്യസഭയില്‍ രാഷ്ട്രപതി നടത്തിയ പ്രസംഗം മുഷിപ്പിച്ചെന്ന് കോണ്‍ഗ്രസ് നേതാവ് ആനന്ദ് ശര്‍മ. രാഷ്ട്രപതിയുടെ പ്രസംഗം അങ്ങേയറ്റം മുഷിപ്പിക്കുന്നതും നിരാശാജനകവുമാണെന്നായിരുന്നു ആനന്ദ് ശര്‍മ പറഞ്ഞത്.

Advertisment

publive-image

” 2014 ല്‍ രാഷ്ട്രപതി പ്രസംഗം ആരംഭിച്ചത് ഒരു പുതിയ യാത്ര തുടങ്ങുകയാണ് എന്ന് പറഞ്ഞുകൊണ്ടായിരുന്നു. ഇപ്പോള്‍ 2019 ലും അതേകാര്യം തന്നെ പറയുന്നു. ഇത് ശരിയാണെങ്കില്‍ 1947 ആഗസ്റ്റ് 15 ന് എന്തായിരിക്കും സംഭവിച്ചിരിക്കുക?

സ്റ്റാര്‍ട് അപ്പ്, ഖേലോ ഇന്ത്യ പോലുള്ള വാക്കുകള്‍ ഉപയോഗിക്കേണ്ട ആവശ്യമെന്താണ്? മുന്‍ വര്‍ഷങ്ങളിലും ഇത് തന്നെയാണ് സംഭവിച്ചത്. ഇത്തരം മാനസിക അവസ്ഥയില്‍ നിന്ന് ഇനിയെങ്കിലും പുറത്തു വരണം”- എന്നായിരുന്നു ആനന്ദ് ശര്‍മ പ്രതികരിച്ചത്.

Advertisment