Advertisment

സര്‍ക്കാരിന്റെ അവസാന നാളുകളിലും ബന്ധുജന സഹായം ! ആനത്തലവട്ടം ആനന്ദന്റെ മകന് ശമ്പളം ഇരട്ടിയാക്കി. 26600 -35050 ശമ്പള സ്‌കെയില്‍ പുതുക്കിയപ്പോള്‍ 46640-59840 രൂപയായി ! കിന്‍ഫ്ര അപ്പാരല്‍ പാര്‍ക്കിന്റെ എംഡിയായ ജീവ ആനന്ദന് ശമ്പളം കൂട്ടിയത് സിഇഒയുടെ ചുമതല കൂടി നല്‍കി. വ്യവസായ വകുപ്പ് വഴി വിട്ട് സഹായിച്ചതെന്ന് ആക്ഷേപം !

New Update

തിരുവനന്തപുരം: സര്‍ക്കാറിന്റെ കാലാവധി പൂര്‍ത്തിയാകാനിരിക്കെ വീണ്ടും ബന്ധുജന സഹായ ആരോപണം. സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം ആനത്തലവട്ടം ആനന്ദന്റെ മകന് ശമ്പളം ഇരട്ടിയാക്കി നല്‍കിയതാണ് പുതിയ വിവാദം. കിന്‍ഫ്ര അപ്പാരല്‍ പാര്‍ക്കിന്റെ എംഡിയായ ജീവ ആനന്ദന് സിഇഒയുടെ ചുമതല കൂടി നല്‍കിയാണ് ശമ്പളം കൂട്ടിയത്.

Advertisment

publive-image

2016 ഓക്ടോബര്‍ ഒന്നിനാണ് കിഫ്ര ഇന്റര്‍നാഷണല്‍ അപ്പാരല്‍ പാര്‍ക്കിന്റെ എംഡിയായി ജീവാ ആനന്ദനെ നിയമക്കുന്നത്. അഞ്ച് വര്‍ഷത്തേക്കായിരുന്നു നിയമനം. 26600 -35050 ശമ്പളസ്‌കെയിലായിരുന്നു നിയമനം. ഇതാണിപ്പോള്‍ 46640-59840 രൂപയായി ഉയര്‍ത്തിയത്.

2016 ല്‍ ജോലിക്ക് കയറിയ ജീവന്‍ ആനന്ദന്റെ ശമ്പളം കാലാവധി തീരുന്നതിന് തൊട്ട് മുന്‍പ് മുന്‍കാല പ്രാബല്യത്തോടെ പുനര്‍ നിശ്ചയിച്ചുവെന്നതിലാണ് വിവാദം. അവസാനകാലത്തെ കൂട്ടസ്ഥിരപ്പെടുത്തല്‍ വിവാദമാകുമ്പോഴാണ് സിപിഎം നേതാവിന്റെ മകന് കയ്യയച്ചുള്ള സഹായം.

എന്നാല്‍ ജനറല്‍ മാനേജര്‍ തസ്തികയിലുള്ള എം ഡിയുടെ പോസ്റ്റിന് നേരത്തെ മാനേജരുടെ ശമ്പളമാണ് നല്‍കിയിരുന്നന്നതെന്ന് ജീവന്‍ ആനന്ദ് പറയുന്നു. 2016ല്‍ നിയമിച്ച തനിക്ക് 2018 ലാണ് ശമ്പള സ്‌കെയില്‍ നിശ്ചയിച്ച് ഉത്തരവിറങ്ങിയത്.

publive-image

അപാകത മാറ്റിത്തരണമെന്നാവശ്യപ്പെട്ട് വ്യവസായ വകുപ്പിന് കത്ത് നല്‍കിയതിന്റെ അടിസ്ഥാനത്തിലാണ് ശമ്പള പരിഷക്കരണമെന്നാണ് വിശദീകരണം.

അതേസമയം വ്യവസായ വകുപ്പിന്റെ നടപടി വലിയ വിവാദത്തിന് കാരണമായിട്ടുണ്ട്. വഴിവിട്ട സഹായമാണ് സര്‍ക്കാര്‍ നല്‍കിയതെന്നാണ് ആക്ഷേപം.

anathalavattom anandhan
Advertisment