Advertisment

വട്ടിയൂര്‍ക്കാവില്‍ ഏറെ സ്വീകരനായ ഒരു എൽഡിഎഫ് സ്ഥാനാർത്ഥിയുണ്ടാകും ; സ്ഥാനാര്‍ത്ഥി പ്രഖ്യാപനം മൂന്നുദിവസത്തിനുള്ളില്‍ ഉണ്ടാകുമെന്ന് ആനാവൂർ നാഗപ്പൻ

author-image
ന്യൂസ് ബ്യൂറോ, തിരുവനന്തപുരം
Updated On
New Update

തിരുവനന്തപുരം: വട്ടിയൂർക്കാവിലെ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി പ്രഖ്യാപനം മൂന്നുദിവസത്തിനുള്ളില്‍ ഉണ്ടാകുമെന്ന് സിപിഎം തിരുവനന്തപുരം ജില്ലാ സെക്രട്ടറി ആനാവൂർ നാഗപ്പൻ.

Advertisment

publive-image

വട്ടിയൂര്‍ക്കാവില്‍ ഏറെ സ്വീകരനായ ഒരു എൽഡിഎഫ് സ്ഥാനാർത്ഥിയുണ്ടാകും. സർക്കാരിന്‍റെ വികസന പ്രവർത്തനങ്ങളും മണ്ഡലത്തിലെ വികസന മുരടിപ്പുമാകും പ്രധാന തെരെഞ്ഞെടുപ്പ് വിഷയങ്ങളെന്നും ജില്ലാ സെക്രട്ടറി പറഞ്ഞു.

പൊരിഞ്ഞ പോരാട്ടം നടക്കുന്ന മണ്ഡലങ്ങളിലൊന്നാണ് വട്ടിയൂര്‍ക്കാവ്. മണ്ഡലം പിടിക്കാനും നിലനിർത്താനും നടക്കുന്നത് സജീവ നീക്കങ്ങളാണ്. രണ്ട് തവണ കൈവിട്ട് സീറ്റ് പിടിക്കാൻ അറ്റകൈക്ക് മേയറെ തന്നെ ഇറക്കാന്‍ സിപിഎം ആലോചിക്കുന്നുണ്ട് എന്നാണ് സൂചന.

Advertisment