Advertisment

എന്റെ ദീപ ടീച്ചറെ ,പലരും നിയമസഭയില്‍ വരെ ടീച്ചറെ കളിയാക്കിയപ്പോഴും ഞാന്‍ അതില്‍ അഭിപ്രായം പറയാതിരുന്നത് എനിക്ക് അഭിപ്രായം ഇല്ലാഞ്ഞിട്ടല്ല , എന്റെ നാല്‍പ്പത്തി മൂന്നില്‍ ഒരു പങ്ക് ടീച്ചര്‍ക്ക് ഉണ്ട് എന്ന് എനിക്കറിയാവുന്നതുകൊണ്ടാണ് ;ദീപ നിശാന്തിന് മറുപടിയുമായി അനില്‍ അക്കര

author-image
ന്യൂസ് ബ്യൂറോ, തിരുവനന്തപുരം
Updated On
New Update

പാലക്കാട് : ആലത്തൂരിലെ യുഡിഎഫ് സ്ഥാനാര്‍ത്ഥി രമ്യ ഹരിദാസിന്റെ പ്രചാരണരീതികളെ പരിഹസിച്ച ദീപ നിശാന്തിന് മറുപടിയുമായി അനില്‍ അക്കര എംഎല്‍എ രംഗത്ത്. ഫെയ്‌സ്ബുക്ക് കുറിപ്പിലൂടെയാണ് അനില്‍ അക്കര വിമര്‍ശനങ്ങള്‍ക്ക് മറുപടി നല്‍കിയത്.

Advertisment

publive-image

പൗരസംരക്ഷണത്തിനും നിയമനിര്‍മ്മാണത്തിനും സദാ ജാഗരൂകരാകേണ്ട വ്യക്തികളെ തിരഞ്ഞെടുക്കുന്ന ജനാധിപത്യപ്രക്രിയയാണിത്. സ്ഥാനാര്‍ത്ഥി എത്ര മനോഹരമായി പാടുന്നു ,ഡാന്‍സ് കളിക്കുന്നു, ഏത് മതവിശ്വാസിയാണ് എന്നതൊന്നുമല്ല അവിടെ വിഷയമാകേണ്ടത്. എന്നൊക്കെയായിരുന്നു ദീപ നിശാന്തിന്റെ വിമർശനം.

അനില്‍ അക്കരെയുടെ മറുപടി ഇപ്രകാരം

എന്റെ ദീപ ടീച്ചറെ ,

പലരും നിയമസഭയില്‍വരെ ടീച്ചറെ കളിയാക്കിയപ്പോഴും ഞാന്‍ അതില്‍

അഭിപ്രായം പറയാതിരുന്നത് എനിക്ക് അഭിപ്രായം ഇല്ലാഞ്ഞിട്ടല്ല ,

എന്റെ നാല്‍പ്പത്തിമൂന്നില്‍

ഒരു പങ്ക് ടീച്ചര്‍ക്ക് ഉണ്ട് എന്ന് എനിക്കറിയാവുന്നതുകൊണ്ടാണ് .

അതിന്റെ കാരണം ഞാന്‍ ഇവിടെ പറയുന്നുമില്ല .

എന്നാല്‍ ഇത്രയും പറഞ്ഞത് ഇന്ന് രമ്യക്കുവേണ്ടി വന്ന കുറിപ്പിലെ വാക്കുകള്‍ ടീച്ചര്‍ എടുത്ത് പറഞ്ഞതുകൊണ്ട് മാത്രം .

യു ജി സി .നിലവാരത്തില്‍ ശമ്പളം വാങ്ങുന്ന ടീച്ചര്‍ക്ക് ചിലപ്പോള്‍ മാളികപ്പുറത്തമ്മയാകാനുള്ള

ആഗ്രഹം കാണില്ല .അതില്‍ തെറ്റുമില്ല .

കാരണം യു ജി സി നിലവാരത്തിലുള്ള ശമ്പളമാണല്ലോ വാങ്ങുന്നത് .

സത്യത്തില്‍ ഞാനറിയുന്ന പേരാമംഗലത്തെ

എന്റെ പാര്‍ട്ടി കുടുംബത്തിലെ ദീപ ഇങ്ങനെ ആയിരുന്നില്ല .അവര്‍ക്ക് ഇങ്ങനെയാകാനും കഴിയില്ല

Advertisment