Advertisment

താന്‍ സാത്താന്‍റെ സന്തതിയല്ല, പിണറായിക്ക് മുമ്പിലുള്ള കുരിശാണെന്ന് അനിൽ അക്കര

author-image
ന്യൂസ് ബ്യൂറോ, തിരുവനന്തപുരം
Updated On
New Update

തിരുവനന്തപുരം: ലൈഫ് മിഷനിലെ സിബിഐ അന്വേഷണം ചെയര്‍മാനെന്ന നിലയില്‍ മുഖ്യമന്ത്രിക്കും എം ശിവശങ്കരനും യുവി ജോസിനും ഏറ്റ തിരിച്ചടിയെന്ന് അനില്‍ അക്കര എംഎല്‍എ. താന്‍ സാത്താന്‍റെ സന്തതിയല്ല, പിണറായിക്ക് മുമ്പിലുള്ള കുരിശാണ്.

Advertisment

publive-image

സിബിഐ അന്വേഷണം രാഷ്ട്രീയ പ്രേരിതമെന്ന് സിപിഎം ആരോപിക്കുന്നു. അങ്ങനെയെങ്കില്‍ വിജിലന്‍സ് അന്വേഷണം രാഷ്ട്രീയ പ്രേരിതമാകില്ലേയെന്നും അനില്‍ അക്കര ചോദിച്ചു. മകന്‍ കുടുങ്ങുമെന്ന ഭയമാണ് കോടിയേരി ബാലകൃഷ്ണനെന്നും അനില്‍ അക്കരയുടെ വിമര്‍ശനം.

അനിൽ അക്കര എംഎൽഎ, മലയാള വേദി പ്രവർത്തകനായ ജോർജ് വട്ടകുളം അടക്കമുളളവർ അന്വേഷണമാവശ്യപ്പെട്ട് സിബിആഐക്കും കേന്ദ്ര സർക്കാരിനും പരാതി നൽകിയിരുന്നു. ഇവരിൽ നിന്ന് പ്രാഥമിക വിവര ശേഖരണം നടത്തിയ ശേഷമാണ് സിബിഐ ലൈഫ് മിഷന്‍ ക്രമക്കേടില്‍ കേസെടുത്തത്. ഫോറിൻ കോൺട്രിബ്യഷൻ റെഗുലേഷൻ ആക്ട് സെക്ഷൻ 35 പ്രകാരമാണ് കേസ്. വിദേശസഹായം സ്വീകരിക്കുമ്പോള്‍ കേന്ദ്ര സർക്കാർ അറിയണം, അനുവാദമുണ്ടാകണം തുടങ്ങിയ വ്യവസ്ഥകൾ ലംഘിച്ചെന്നാണ് കുറ്റം.

Advertisment