Advertisment

അനില്‍ പനച്ചൂരാന്റെ മരണത്തില്‍ പൊലീസ് അസ്വാഭാവിക മരണത്തിനു കേസ് രജിസ്റ്റര്‍ ചെയ്തു

New Update

തിരുവനന്തപുരം: കവിയും ഗാനരചയിതാവുമായ അനില്‍ പനച്ചൂരാന്റെ മരണത്തില്‍ പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തു. ഭാര്യ മായയുടെയും ബന്ധുക്കളുടെയും മൊഴിയുടെ അടിസ്ഥാനത്തില്‍ അസ്വാഭാവിക മരണത്തിനാണു കേസെടുത്തത്. മൃതദേഹം പോസ്റ്റ് മോര്‍ട്ടം ചെയ്യണമെന്ന് ബന്ധുക്കള്‍ ആവശ്യപ്പെട്ടിട്ടുണ്ട്.

Advertisment

publive-image

കായംകുളം പൊലീസാണ് കേസ് രജിസ്റ്റര്‍ ചെയ്തത്‌. പോസ്റ്റ് മോര്‍ട്ടത്തിനുശേഷം സംസ്‌കാര ചടങ്ങുകളെക്കുറിച്ച്‌ തീരുമാനിക്കും. പെട്ടെന്നുള്ള മരണത്തില്‍ ബന്ധുക്കള്‍ അസ്വാഭാവികത ചൂണ്ടിക്കാട്ടിയപ്പോള്‍ തിരുവനന്തപുരം കിംസ് ആശുപത്രി അധികൃതരാണ് പോസ്റ്റ് മോര്‍ട്ടത്തിനു നിര്‍ദേശിച്ചത്.

ഇവിടെ ചികിത്സയിലായിരുന്ന അനില്‍ പനച്ചൂരാന്‍ ഞായറാഴ്‌ച രാത്രി ഒമ്പതരയ്ക്കാണ് അന്തരിച്ചത്. 52 വയസായിരുന്നു. ഹൃദയാഘാതമാണ് മരണ കാരണമെന്നാണ് പ്രാഥമിക വിവരം.

കോവിഡ് ബാധിച്ച്‌ ചികിത്സയിലായിരുന്ന അദ്ദേഹത്തെ, ഞായറാഴ്‌ച കായംകുളത്തെ വീട്ടില്‍ കുഴഞ്ഞുവീണതിനെത്തുടര്‍‌ന്ന് ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. മാവേലിക്കരയിലെയും കരുനാഗപ്പള്ളിയിലെയും സ്വകാര്യ ആശുപത്രികളിലാണ് ആദ്യം പ്രവേശിപ്പിച്ചിരുന്നത്.

anilpanachooran death case
Advertisment