Advertisment

അനിൽ പനച്ചൂരാന്റെ നിര്യാണത്തിൽ തനിമ കുവൈറ്റ് അനുശോചനം രേഖപ്പെടുത്തി

New Update

മലയാളികളുടെ നാവിൽ ദിനവും തത്തിക്കളിക്കുന്ന, അറബിക്കഥയിലെ ചോരവീണ മണ്ണിലും , കഥ പറയുമ്പോളിലെ വ്യത്യസ്തനാം ഒരു ബാർബറാം ബാലനെ എന്നീ രണ്ട് ഗാനങ്ങൾ കൊണ്ട് തന്നെ മലയാള ഗാനശാഖയിൽ തന്റേതായ സ്ഥാനം  അനിൽ പനച്ചൂരാൻ ഉറപ്പിച്ചു. വലയിൽ വീണ കിളികൾ നാം എന്ന കവിത കൊണ്ട് പ്രശസ്ത കവികളുടെ തലത്തിലേക്കു ഉയരുകയും ചെയ്ത കവിയായിരുന്നു അദ്ദേഹം.

Advertisment

publive-image

160 ൽ പരം കവിതകൾ എഴുതിയ അദ്ദേഹത്തിന്റെ പല കവിതകളും പ്രസിദ്ധീകരിക്കുന്നതിനു മുസ് തന്നെ , സ്കൂൾ കോളജ് വേദികളിൽ പാടി പ്രശസ്തമാവുന്നതായിരുന്നു അദ്ദേഹത്തിന്റെ കവിതകളുടെ പ്രത്യേകത.

മലയാളത്തിന്റെ ജനകീയ കവിയും ഗാനരചയിതാവുമായ അനിൽ പനച്ചൂരാന്റെ അകാല നിര്യാണത്തിൽ തനിമ കുവൈറ്റ് അനുശോചനം രേഖപ്പെടുത്തി.

anilpanachooran tanima kuwait
Advertisment