Advertisment

കാഞ്ഞിരപ്പള്ളി മുന്‍ ബ്ലോക്ക്‌ പഞ്ചായത്ത്‌ പ്രസിഡന്‍റ് അന്നമ്മ ജോസഫ് കേരള കോൺഗ്രസ് എമ്മിലേക്ക് !

New Update

publive-image

Advertisment

കാഞ്ഞിരപ്പള്ളി: കാഞ്ഞിരപ്പള്ളി ബ്ലോക്ക്‌ പഞ്ചായത്ത്‌ പ്രസിഡന്റ്‌ ആയിരുന്ന അന്നമ്മ ജോസഫ്, ജോസ് കെ മാണി നയിക്കുന്ന കേരള കോൺഗ്രസ് എമ്മിൽ ചേർന്ന് പ്രവർത്തിക്കാൻ തീരുമാനിച്ചു.

കാഞ്ഞിരപ്പള്ളി എംഎല്‍എ ജയരാജ്‌ മെമ്പർഷിപ് നൽകി അന്നമ്മ ജോസഫിനെ പാർട്ടിയിലേക്കു സ്വീകരിച്ചു. യോഗത്തിൽ മണ്ഡലം പ്രസിഡന്റ്‌ കെ എസ് ജോസഫ് അധ്യക്ഷത വഹിച്ചു.

പാർട്ടി സംസ്ഥാന കമ്മറ്റി അംഗവും കാഞ്ഞിരപ്പള്ളി കാർഷിക വികസന ബാങ്ക് പ്രസിഡന്‍റുമായ സണ്ണികുട്ടി അഴകംപ്രയിൽ, പാർട്ടി സംസ്ഥാന കമ്മറ്റി അംഗം എംസി ചാക്കോ, മണിമല സർവീസ് ബാങ്ക് വൈസ് പ്രസിഡന്റ്‌ ലാലിച്ചൻ, ബോർഡ്‌ മെമ്പർ മേഴ്‌സി, സിജോ പുതുപ്പറമ്പിൽ, ഒ റ്റി ആന്റണി, സബിൻ അഴകംപ്രയിൽ, ക്രിസ്റ്റിൻ അറക്കൽ, ആൽബിൻ തുടങ്ങിയവർ സംസാരിച്ചു.

kanjirappally news
Advertisment