Advertisment

മയക്കുമരുന്ന് കേസില്‍ അനൂപ് പിടിയിലാകുന്നതിന് തൊട്ടുമുമ്പും ബിനീഷ് കോടിയേരി പണം നല്‍കി; പണം നല്‍കിയത് മയക്കുമരുന്ന് വാങ്ങാനെന്നു സംശയിച്ച് എന്‍സിബി; മയക്കുമരുന്നു കച്ചവടം ബിനീഷിന് പങ്കാളിത്തമുള്ള ഹോട്ടലില്‍ വച്ചെന്നും പ്രതികളുടെ മൊഴി; മയക്കുമരുന്നു കേസിലെ കേരള ബന്ധം തേടി എന്‍സിബി എത്തുമ്പോള്‍ ബിനീഷ് കോടിയേരി സംശയ നിഴലില്‍! ബിനീഷിന്റെ ബംഗളുരുവിലെ പണമിടപാട് സ്ഥാപനം ധര്‍മ്മടം സ്വദേശിയുടെ പങ്കാളിത്തത്തോടെ !

author-image
ന്യൂസ് ബ്യൂറോ, ബാംഗ്ലൂര്‍
Updated On
New Update

ബംഗളുരു: മയക്കുമരുന്ന് കേസില്‍ അന്വേഷണം കേരളത്തിലേക്കും വ്യാപിപ്പിക്കാനൊരുങ്ങി നര്‍ക്കോട്ടിക്‌സ് കണ്‍ട്രോള്‍ ബ്യൂറോ( എന്‍സിബി). നിലവില്‍ മയക്കു മരുന്നു കേസില്‍ അറസ്റ്റിലായ മൂന്നാം പ്രതി റിജീഷ് രവീന്ദ്രന്റെ മൊഴിയുടെ അടിസ്ഥാനത്തിലാണ് അന്വേഷണം കേരളത്തിലേക്കും എത്തുന്നത്. മയക്കുമരുന്നു കച്ചവടം നടത്തിയിരുന്നത് ബിനീഷ് കൊടിയേരിക്ക് പങ്കാളിത്തമുള്ള ഹയാത്ത് ഹോട്ടലില്‍ വച്ചാണെന്നാണ് റിജീഷ് മൊഴി നല്‍കിയിട്ടുള്ളത്.

Advertisment

publive-image

റിജീഷിന്റെ മൊഴിയിലുള്ള വിവരങ്ങള്‍ ബിനീഷിനുമേല്‍ വലിയ കുരുക്കുണ്ടാക്കുന്നതാണ്. ബിനീഷും ധര്‍മ്മടം സ്വദേശിയായ അനസും ചേര്‍ന്ന് ബംഗളുരുവില്‍ നടത്തിയിരുന്ന പണമിടപാട് സ്ഥാപനവും മയക്കുമരുന്നു കച്ചവടത്തിന് പണം മുടക്കിയതായും എന്‍സിബി സംശയിക്കുന്നുണ്ട്. 2015ല്‍ തുടങ്ങിയ ബി ക്യാപ്പിറ്റല്‍ ഫിനാന്‍സ് കമ്പനിയാണ് ഇപ്പോള്‍ സംശയ നിഴലിലുള്ളത്.

ഈ സഹാചര്യത്തിലാണ് അന്വേഷണം കേരളത്തിലേക്ക് എത്തുന്നത്. കേസിലെ രണ്ടാം പ്രതിയായ അനൂപ് മുഹമ്മദിന് ഒന്നാം പ്രതിയായ കന്നട സീരിയല്‍ നടി ഡി അനിഖയെ പരിചയപ്പെടുത്തിയത് കണ്ണൂര്‍ സ്വദേശിയായ ജിംറിന്‍ ആഷിയാണെന്നും കണ്ടെത്തിയിട്ടുണ്ട്. ജിംറിന്‍ ആഷിയുടെ ഫോട്ടോ എന്‍സിബിക്ക് ലഭിച്ചെങ്കിലും കൃത്യമായ വിലാസം ലഭ്യമായിട്ടില്ല.

നേരത്തെ ബിനീഷ് കൊടിയേരിയുമായി കേസിലെ രണ്ടാം പ്രതി അനൂപ് മുഹമ്മദിനുള്ള അടുത്ത ബന്ധം പുറത്തായിരുന്നു. അറസ്റ്റിലാകുന്നതിനു രണ്ടു ദിവസം മുമ്പും ബിനീഷ് അനൂപിന് പണം നല്‍കിയിരുന്നു. അന്നു 15000 രൂപയാണ് ബിനീഷ് കൈമാറിയത്.

ഈ തുക മയക്കുമരുന്നു വാങ്ങുന്നതിനുള്ള പണമാണെന്നു തന്നെയാണ് വിലയിരുത്തല്‍. കയ്യിലുള്ള പണം തികയാകെ വന്നപ്പോഴാണ് ഈ തുകകൂടി അനുപ് വാങ്ങിയതെന്നാണ് എന്‍സിബിക്ക് ലഭിച്ച വിവരം. മയക്കുമരുന്നുമായി അനൂപിനെ പിടികൂടുമ്പോള്‍ രണ്ടു ലക്ഷത്തിലധികം രൂപ ഇയാളുടെ കയ്യിലുണ്ടായിരുന്നു.

അതുകൊണ്ടുതന്ന അനൂപിന്റെ കൈവശം പണമില്ലാത്തതിനാല്‍ നാട്ടിലേക്ക് വരാനായാണ് താന്‍ പണം നല്‍കിയതെന്ന ബിനീഷ് കൊടിയേരിയുടെ വാദം പൊളിയുകയാണ്. രണ്ടു ദിവസത്തിനുള്ളില്‍ ബംഗളുരു സെന്‍ട്രല്‍ ക്രൈംബ്രാഞ്ചും നര്‍ക്കോട്ടിക്‌സ് കണ്‍ട്രോള്‍ ബ്യൂറോയും ബിനീഷിനെ ചോദ്യം ചെയ്യാനുള്ള സാധ്യതയും ഏറുകയാണ്.

bineesh kodiyeri n
Advertisment