Advertisment

നഗ്ന ചിത്രം അയച്ചാല്‍ പണം നല്‍കാം; അജീഷിനെതിരെ പരാതിയുമായി അന്‍സിബ

author-image
ഫിലിം ഡസ്ക്
New Update

Advertisment

കൊച്ചി: ലോകമെങ്ങും മീ ടൂ വെളിപ്പെടുത്തലുകള്‍ തുടരുകയാണ്. ഇന്ത്യയിലാകട്ടെ കേന്ദ്രമന്ത്രി അക്ബറിന്‍റെ  സ്ഥാനം വരെ മീ ടൂ വെളിപ്പെടുത്തലിന് പിന്നാലെ നഷ്ടമായി.  ഇത്രയൊക്കെ തുറന്നുപറച്ചിലുകള്‍ നടത്താന്‍ തയ്യാറായിട്ടും സ്ത്രീകള്‍ക്കെതിരെ അത്രക്രമത്തിന് കുറവ് സംഭവിച്ചിട്ടില്ല. ഇപ്പോഴിതാ സോഷ്യല്‍ മീഡിയയിലൂടെ യുവാവ് നഗ്നചിത്രം ആവശ്യപ്പെട്ടന്ന പരാതിയുമായി ചലച്ചിത്ര താരം അന്‍സിബ ഹസന്‍ രംഗത്തെത്തി.

അന്‍സിബ സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്ത വീഡിയോയില്‍ കമന്‍റായാണ് യുവാവ് നഗ്ന ചിത്രം ആവശ്യപ്പെട്ടത്. നഗ്നചിത്രം അയച്ചുതന്നാല്‍ പണം നല്‍കാമെന്നും യുവാവ് കമന്‍റ് ചെയ്തു. അജീഷ് എന്നുപേരുള്ള യുവാവാണ് അശ്ലീല സന്ദേശം അയച്ചതെന്ന് അന്‍സിബ വെളിപ്പെടുത്തി.

വ്യാജ അക്കൗണ്ടായാലും നടപടി സ്വീകരിക്കുമെന്ന് അന്‍സിബ പറഞ്ഞപ്പോള്‍ യഥാര്‍ത്ഥ അക്കൗണ്ടാണെന്ന മറുപടിയാണ് യുവാവിന്‍റെ ഭാഗത്ത് നിന്നുണ്ടായത്. എന്തായാലും നടി പരാതിയുമായി രംഗത്തെത്തികഴിഞ്ഞു. ഇനി നഗ്ന ചിത്രം ആവശ്യപ്പെട്ടയാള്‍ക്കെതിരെ എന്ത് നടപടിയുണ്ടാകുമെന്ന് കാത്തിരിന്നു കാണാം.

Advertisment