Advertisment

ഉത്തരക്കടലാസുകൾ കാണാതായ സംഭവം:കവലകളിൽ പ്രതീകാത്മകമായി ഉത്തരക്കടലാസുകൾ തിരഞ്ഞ് എം എസ് എഫ് സമരം ശ്രദ്ധേയമായി

author-image
ന്യൂസ് ബ്യൂറോ, തൃശൂര്‍
Updated On
New Update

തൃശ്ശൂർ: ഉത്തരക്കടലാസുകൾ കാണാതായ സംഭവത്തിൽ എം എസ് എഫ് നടത്തിയ പ്രതിഷേധ സമരം ശ്രദ്ധേയമായി. ടോർച്ചും മൊബൈൽ ലൈറ്റുകളും തെളിച്ച് കവലകളിൽ പ്രതീകാത്മകമായി ഉത്തരക്കടലാസുകൾ തിരഞ്ഞായിരുന്നു സമരം.

Advertisment

publive-image

മണലൂർ നിയോജകമണ്ഡലം കമ്മറ്റി വാടാനപ്പള്ളിയിൽ നടത്തിയ സമരം മുസ്‌ലിം ലീഗ് ജില്ലാ പ്രസിഡണ്ട് സി എ മുഹമ്മദ് റഷീദ് ഉദ്ഘാടനം ചെയ്തു.പ്ലസ് ടു കണക്ക് പരീക്ഷയുടെ ഉത്തരകടലാസുകള്‍ കാണാതായ സംഭവത്തില്‍ വിദ്യാഭ്യാസ വകുപ്പിന് തുടക്കം മുതല്‍ സംഭവിച്ചത് ഗുരുതര വീഴ്ച്ചയാണെന്ന് അദ്ദേഹം പറഞ്ഞു.

പരീക്ഷാഫലം ജൂലൈ പത്താം തീയതി പ്രഖ്യാപിക്കാനിരിക്കെയാണ് 61 വിദ്യാർത്ഥികളുടെ ഉത്തരക്കടലാസുകളെ കുറിച്ച് ഒരു വ്യക്തതയും ഇല്ലാത്തത്. കാണാതായ ഉത്തരക്കടലാസുകൾ 25 ദിവസമായിട്ടും കണ്ടെത്താൻ നമ്മുടെ സംവിധാനങ്ങൾക്ക് സാധിച്ചിട്ടില്ല. ഇക്കാര്യത്തിൽ തപാൽ വകുപ്പും വിദ്യാഭ്യാസ വകുപ്പും ഇരുട്ടിൽ തപ്പുകയാണെന്നും മുഹമ്മദ് റഷീദ് പറഞ്ഞു.

എം എസ് എഫ് മണലൂർ നിയോജക മണ്ഡലം പ്രസിഡണ്ട് ഫർഹാൻ പാടൂർ അധ്യക്ഷതവഹിച്ചു. യൂത്ത് ലീഗ് ജില്ലാ ജനറൽ സെക്രട്ടറി എ എം സനൗഫൽ മുഖ്യപ്രഭാഷണം നടത്തി. എം എസ് എഫ് ജില്ലാ സെക്രട്ടറി സി എ സൽമാൻ, മണ്ഡലം ജനറൽ സെക്രട്ടറി ആർ എച്ച് ഹാഷിം, മിസ്ഹബ് തങ്ങൾ, പി എസ് ഷറഫുദ്ദീൻ, വി എം മുഹമ്മദ് സമാൻ, പിഎ സുഹൈൽ, കെ എസ് ഹുസൈൻ, എ വൈ ഹർഷാദ്, പി എ അഫ്സൽ പ്രസംഗിച്ചു

ചേലക്കര നിയോജകമണ്ഡലം കമ്മറ്റി സംഘടിപ്പിച്ച സമരം മുസ്‌ലിം ലീഗ് ജില്ലാ ജനറൽ സെക്രട്ടറി പി.എം അമീർ ഉദ്ഘാടനം ചെയ്തു.കേരളത്തിൽ വിദ്യാർത്ഥി വിരുദ്ധ സർക്കാരാണ് ഭരിച്ചുകൊണ്ടിരിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു.വിദ്യാഭ്യാസ വകുപ്പിന് രണ്ട് മന്ത്രിമാർ ഉണ്ടായിട്ടും ഒന്നും ചെയ്യാൻ പറ്റാത്ത സാഹചര്യമാണ് നിലവിലുള്ളതെന്നും അമീർ കൂട്ടിച്ചേർത്തു.

എം.എസ്.എഫ് സംസ്ഥാന വൈസ് പ്രസിഡണ്ട് റംഷാദ് പള്ളം മുഖ്യപ്രഭാഷണം നടത്തി. ജില്ലാ ട്രഷറർ കെ.വൈ അഫ്സൽ അധ്യക്ഷത വഹിച്ചു. അൻസാർ മുള്ളൂർകര, ഹാരിസ് ഉദുവടി നേതൃത്വം നൽകി.

എം.എസ്.എഫ് കൊടുങ്ങല്ലൂർ നിയോജകമണ്ഡലം കമ്മറ്റി മാളയിൽ സംഘടിപ്പിച്ച സമരം ജില്ലാ പ്രസിഡന്റ് എസ്.എ. അൽറെസിൻ ഉദ്ഘാടനം ചെയ്തു.കോവിഡ്‌ കാലത്ത് സർക്കാരിന് നല്ല പേരുണ്ടാക്കിയെടുക്കുന്ന ധൃതിക്കിടയിൽ വിദ്യാർത്ഥികളുടെ ഉത്തരക്കടലാസുകൾക്ക് ടോയ്‌ലറ്റ് പേപ്പറിന്റെ വില പോലും സർക്കാർ നൽകുന്നില്ലെന്ന് അദ്ദേഹം പറഞ്ഞു.

നിയോജകമണ്ഡലം ജനറൽ സെക്രട്ടറി എം.ഐ. സകരിയ അധ്യക്ഷത വഹിച്ചു.മുസ്‌ലിം ലീഗ് മണ്ഡലം പ്രസിഡന്റ് യൂസഫ് പടിയത്ത് മുഖ്യപ്രഭാഷണം നടത്തി.

മുസ്‌ലിം ലീഗ് മാള പഞ്ചായത്ത് പ്രസിഡന്റ് സെയ്തുമുഹമ്മദ് മാരേക്കാട്, ഹാഷിം മാള, നിസാർ വടമ, മുഹമ്മദ് ബിലാൽ, സുൾഫിക്കർ, അലി അക്ബർ, മനാഫ്, സുഹൈൽ എന്നിവർ സംസാരിച്ചു.

ഗുരുവായൂർ നിയോജകമണ്ഡലം കമ്മറ്റി ചാവക്കാട് നടത്തിയ സമരം എം.എസ്.എഫ് ജില്ലാ ജനറൽ സെക്രട്ടറി ആരിഫ് പാലയൂർ ഉദ്ഘാടനം ചെയ്തു.

വിദ്യാഭ്യാസ വിഷയത്തിൽ നിരന്തരമായിട്ടുള്ള സർക്കാരിന്റെ അനാസ്ഥകൾ കാരണം വിദ്യാർത്ഥികളുടെ തുടർ പഠനം വഴിമുട്ടുകയാണെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.

നിയോജക മണ്ഡലം പ്രസിഡണ്ട് എം.എസ് സ്വാലിഹ് അധ്യക്ഷത വഹിച്ചു.എൻ എച്ച് ഹിഷാം, ബിലാൽ ഒരുമനിയൂർ, മുഹ്സിൻ മാളിയേക്കൽ, ഉമർ ഹിർമാസ്, ഷുഹൈബ് ഷെരീഫ്, ബാസിൽ, കെ എം ജിംഷാദ്, സി എം നജീബ് സംസാരിച്ചു.

answer sheet issue
Advertisment