Advertisment

കുട്ടനാട് നേച്ചർ സൊസൈറ്റി സ്ഥാപകൻ ആന്‍റപ്പൻ അമ്പിയായം അനുസ്മരണം ജൂൺ 3ന്

New Update

publive-image

Advertisment

എടത്വ: ഗ്രീൻ കമ്മൂണിറ്റി,കുട്ടനാട് നേച്ചർ സൊസൈറ്റി സ്ഥാപകനുമായിരുന്ന ആൻറപ്പൻ അമ്പിയായം അനുസ്മരണം ജൂൺ 3ന് കുട്ടനാട് നേച്ചർ സൊസൈറ്റിയുടെ നേതൃത്യത്തിൽ നടത്തും. പ്രസിഡൻ്റ് ജയൻ ജോസഫ് പുന്നപ്ര അധ്യക്ഷത വഹിക്കും.

രാവിലെ 10.30 ന് കോവിഡ് പ്രോട്ടോക്കോൾ പാലിച്ച് 'മഴ മിത്ര 'ത്തിൽ നടക്കുന്ന ചടങ്ങ് ആൻറപ്പൻ അമ്പിയായം ഫൗണ്ടേഷൻ ചെയർമാൻ ഡോ. ജോൺസൺ വി.ഇടിക്കുള ഉദ്ഘാടനം ചെയ്യും. കുട്ടനാട് നേച്ചർ സൊസൈറ്റി സെക്രട്ടറി അഡ്വ.വിനോദ് വർഗ്ഗീസ് മുഖ്യ സന്ദേശം നല്കും. ജേക്കബ് സെബാസ്റ്റ്യൻ, ഫൗണ്ടേഷൻ സെക്രട്ടറി ബിൽബി മാത്യം കണ്ടത്തിൽ, എൻ.ജെ. സജീവ് എന്നിവർ അനുസ്മരണ സന്ദേശം നല്കും.

കേരളത്തിലാകമാനം ചിതറി പ്രവര്‍ത്തിച്ചിരുന്ന പരിസ്ഥിതി പ്രവര്‍ത്തകരേയും സംഘടനകളേയും ഏകോപിപ്പിച്ച ഗ്രീന്‍ കമ്മ്യൂണിറ്റി സ്ഥാപകൻ ആന്റപ്പന്‍ അമ്പിയായം

(38) 2013 ജൂണ്‍ 3ന് ആണ് അപകടത്തില്‍പ്പെട്ട് മരണമടഞ്ഞത്.

edathuva news
Advertisment