Advertisment

ഇന്ധന വില വർധന മൂലമുള്ള സാമ്പത്തിക പ്രതിസന്ധി മറികടക്കാൻ ബസ് ചാർജ് വർദ്ധന പരിഗണിക്കുന്നില്ലെന്ന് ഗതാഗത മന്ത്രി ആൻറണി രാജു

New Update

തിരുവനന്തപുരം: ഇന്ധന വില വർധന മൂലമുള്ള സാമ്പത്തിക പ്രതിസന്ധി മറികടക്കാൻ ബസ് ചാർജ് വർദ്ധന പരിഗണിക്കുന്നില്ലെന്ന് ഗതാഗത മന്ത്രി ആൻറണി രാജു. കെഎസ്ആർടിസിയുടെ ആദ്യ എൽഎൻജി ബസ് സർവ്വീസ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി. കെഎസ്ആർടിസിയിലെ പെൻഷൻ പ്രതിസന്ധി പരിഹരിക്കും. സഹകരണ ബാങ്ക് വഴിയുള്ള വിതരണത്തിന് കരാർ പുതുക്കും. കെഎസ്ആർടിസിയിൽ സാമ്പത്തിക അച്ചടക്കം കൊണ്ടുവരുമെന്നും മന്ത്രി അറിയിച്ചു.

Advertisment

publive-image

കെഎസ്ആർടിസിയുടെ ആദ്യ എൽഎൻജി ബസ് സർവ്വീസ് തിരുവനന്തപുരത്ത് മന്ത്രി ഉത്ഘാടനം ചെയ്തു. തിരുവനന്തപുരം-എറണാകുളം, എറണാകുളം-കോഴിക്കോട് റൂട്ടുകളിലാണ് സർവീസ്. പെട്രോനെറ്റ് എൽഎൻജി ലിമിറ്റഡാണ് പരീക്ഷണസർവ്വീസിനുള്ള ബസ്സുകൾ കൈമാറിയത്.

കെഎസ്ആർടിസിയുടെ പുനുരുദ്ധാരണ പാക്കേജായ റീസ്ട്ക്ചർ 2 വിൽ വിഭാവനം ചെയ്തിട്ടുള്ള പ്രധാന കർമ്മ പരിപാടിയാണ് ഹരിത ഇന്ധനത്തിലേക്കുള്ള മാറ്റം. ഇതിൻറെ ഭാഗമായി ഡീസൽ ബസ്സുകൾ ഹരിത ഇന്ധനങ്ങളായ എൽഎൻജിയിലേക്കും സിഎൻജിയിലേക്കും പരിവർത്തനം ചെയ്യുന്നതിനുള്ള നടപടികൾ പുരോഗമിക്കുകയാണ്.

ANTONY RAJU STATEMENT
Advertisment