Advertisment

വിവാഹ തലേന്ന് യുവതി ആത്മഹത്യ ചെയ്തത് ഫോണ്‍ എറിഞ്ഞു തകര്‍ത്ത ശേഷം; കയ്യില്‍ ഇയര്‍ഫോണ്‍ മുറുകെ പിടിച്ച നിലയിലും; പെണ്‍കുട്ടിയുടെ ഫോണിലേക്ക് അവസാനം വന്ന കോള്‍ കേന്ദ്രീകരിച്ച് അന്വേഷണം ഊര്‍ജിതമാക്കി

author-image
ന്യൂസ് ബ്യൂറോ, തൃശൂര്‍
Updated On
New Update

തൃശൂര്‍: തൃശൂരില്‍ വിവാഹ തലേന്ന് യുവതി ആത്മഹത്യ ചെയ്തത് ഫോണ്‍ എറിഞ്ഞു തകര്‍ത്ത ശേഷം. സംഭവത്തില്‍ പൊലീസ് അന്വേഷണം ഊര്‍ജിതമാക്കി. യുവതിയുടെ ഫോണിലേക്ക് അവസാനം വന്ന ഫോണ്‍കോള്‍ കേന്ദ്രീകരിച്ചാണ് അന്വേഷണം നടക്കുന്നത്.

Advertisment

publive-image

കുന്നംകുളം കേച്ചേരി പറപ്പൂക്കാവ് തെക്കൂട്ടയിൽ അശോകന്റെ മകൾ അനുഷ(22)യെയാണ് കഴിഞ്ഞ ദിവസം പുലർച്ചെ വീടിനുള്ളിലെ കിടപ്പുമുറിയിൽ തൂങ്ങി മരിച്ചനിലയിൽ കണ്ടെത്തിയത്. ബെഡ്ഷീറ്റ് കൊണ്ട് ഫാനിൽ കുരുക്കിട്ട ശേഷം തൂങ്ങി മരിക്കുകയായിരുന്നു. മൊബൈൽ ഇയർ ഫോൺ കൈയിൽ പിടിച്ചിരുന്നു.

അനുഷ കഴിഞ്ഞ ദിവസം വിവാഹാവശ്യത്തിനുള്ള സ്വർണ്ണം വാങ്ങിവരികയും സമീപവാസികളെ ആഭരണങ്ങൾ കാണിക്കുകയും പുലർച്ചെ വരെ കൂട്ടുകാരുമായി ഫോണിൽ സംസാരിക്കുകയും ചെയ്തിരുന്നതായി ബന്ധുക്കൾ പറയുന്നു. ബെഡ് ഷീറ്റുകൊണ്ടു ഫാനിൽ കുരിക്കിട്ടു തൂങ്ങിയ നിലയിലായിരുന്നു മൃതദേഹം.

latest news all news anusha death anusha suicide
Advertisment