Advertisment

പ്രശസ്ത ഗിറ്റാറിസ്റ്റ് ആർച്ചി ഹട്ടൻ അന്തരിച്ചു

New Update

publive-image

Advertisment

കോഴിക്കോട് : പ്രശസ്ത ഗിറ്റാറിസ്റ്റ് ആർച്ചി ഹട്ടൻ അന്തരിച്ചു. 87 വയസ്സായിരുന്നു. വാർദ്ധക്യ സഹജമായ അവശതകളെ തുടർന്ന് കോഴിക്കോട് ആയിരുന്നു അന്ത്യം. പ്രശസ്തമായ ഹട്ടൻസ് ഓർക്കസ്ട്രയുടെ സ്ഥാപകനാണ്. ഭാര്യ ഫ്‌ളോറിവെല്‍ ഹട്ടൻ. മക്കൾ വിനോദ് ഹട്ടന്‍, സലിന്‍ ഹട്ടന്‍, സുജാത ഹട്ടന്‍.

കെ ജെ യേശുദാസുസള്‍പ്പെടെ പ്രമുഖ ഗായകര്‍ക്കൊപ്പം വേദി പങ്കിട്ടിട്ടുണ്ട്. ദക്ഷിണാമൂര്‍ത്തി, രാഘവന്‍ മാസ്റ്റര്‍, അര്‍ജുനല്‍, കോഴിക്കോട് അബ്ദുള്‍ ഖാദര്‍, ബാബുരാജ്, ജോണ്‍സന്‍, ചിദംബരനാഥ് എന്നിവര്‍ക്കൊപ്പവും ആര്‍ച്ചിയുടെ സംഗീതം മലയാളി ആസ്വദിച്ചിട്ടുണ്ട്. കോഴിക്കോട് ആകാശവാണിയിലെ എ ഗ്രേഡ് ഗിറ്റാറിസ്റ്റായിരുന്നു ഹവായന്‍ ഗിറ്റാറില്‍ മാസ്മരിക പ്രകടനം നടത്തുന്ന അപൂര്‍വം കലാകാരന്മാരില്‍ ഒരാളായ ആര്‍ച്ചി.

തമിഴ്‌നാട്ടിലെ വാല്‍പ്പാറയിൽ നിന്ന് 1950-കളില്‍ കോഴിക്കോട്ടെത്തിയ ജിവി ഹട്ടന്‍-ബിയാട്രിസ് ദമ്പതിമാരുടെ എട്ടുമക്കളിൽ ഒരാളാണ്.

Advertisment