Advertisment

വിശന്നു കരഞ്ഞ അനാഥ കുഞ്ഞിനെ മുലയൂട്ടി പൊലീസ് ഉദ്യോഗസ്ഥ; മാതൃത്വം തുളുമ്പുന്ന പ്രവര്‍ത്തിക്ക് സോഷ്യല്‍ മീഡിയയുടെ കൈയ്യടി

author-image
admin
New Update

Advertisment

വിശന്നു കരഞ്ഞ അനാഥ കുഞ്ഞിനെ മുലയൂട്ടി പൊലീസ് ഉദ്യോഗസ്ഥ. അര്‍ജന്റീനയിലെ സെലെസ്റ്റ് ജാക്വിലിന്‍ അയാല എന്ന് പൊലീസ് ഉദ്യോഗസ്ഥയാണ് തന്റെ ഹൃദയസ്പര്‍ശിയായ ഇടപെടലിലൂടെ ലോകജനതയുടെ കൈയ്യടി നേടിയിരിക്കുന്നത്. ആരോരുമില്ലാത്ത കുഞ്ഞിനെ മുലയൂട്ടുന്ന ജാക്വലിന്റെ ചിത്രം സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുകയാണ്.

അര്‍ജന്റീയയിലെ കുട്ടികളുടെ ഒരു ആശുപത്രിയില്‍ ഡ്യൂട്ടിയില്‍ ഇരിക്കവെയാണ് ജാക്വലിന്റെ മാതൃത്വം തുളുമ്പുന്ന ചെയ്തി. മാതാപിതാക്കളാല്‍ ഉപേക്ഷിക്കപ്പെട്ട കുഞ്ഞിനെ ആരോ ആശുപത്രിയില്‍ എത്തിച്ചു. ആശുപത്രിയില്‍ എത്തിച്ച കുഞ്ഞ് വിശന്ന് കരയാന്‍ തുടങ്ങി. ഇത് കണ്ട് അലിവ് തോന്നിയ ജാക്വലിന്‍ ആശുപത്രി അധികൃതരുടെ സമ്മതത്തോടെ കുഞ്ഞിനെ മുലയൂട്ടുകയായിരുന്നു. ജാക്വിലിന്‍ പാലൂട്ടുന്ന ദൃശ്യം കണ്ടവരിലൊരാളാണ് ചിത്രം പകര്‍ത്തി സമൂഹമാധ്യമത്തില്‍ പങ്കുവച്ചത്. ഇതിനകം തന്നെ ചിത്രം വൈറലായിരിക്കുകയാണ്. ലക്ഷക്കണക്കിന് ഷയെറും കമന്റുകളുമാണ് പോസ്റ്റിന് ഇതിനോടകം ഇതിനോടകം ലഭിച്ചിരിക്കുന്നത്.

ആ കുഞ്ഞിനെ അങ്ങനെ കണ്ടപ്പോള്‍ താന്‍ ശരിക്കും തകര്‍ന്നു. കുഞ്ഞുങ്ങളെ ബാധിക്കുന്ന പ്രശ്നങ്ങളുടെ കാര്യത്തില്‍ സമൂഹം അല്‍പം കൂടി കരുതല്‍ കൊടുക്കേണ്ടതുണ്ടെന്നാണ് ജാക്വിലിന്‍ പറയുന്നത്. ജാക്വിലിന്റെ കരുതലും സ്നേഹവും കണക്കിലെടുത്ത അധികാരികള്‍ പൊലീസ് ഓഫീസര്‍ പദവിയില്‍ നിന്ന് സര്‍ജന്റ് പദവിയിലേക്ക് സ്ഥാനക്കയറ്റവും നല്‍കി അവരെ ആദരിച്ചു.

 

https://www.facebook.com/photo.php?fbid=1222743864533901&set=a.342406292567667&type=3

Advertisment