Advertisment

അരിസോനയില്‍ കോവിഡ് മരണം 15,000 കവിഞ്ഞു, 8,00,000 രോഗികള്‍

New Update

അരിസോണ: സംസ്ഥാനത്തു കോവിഡ് 19 രോഗികളുടെ എണ്ണം 8,00,000 കവിഞ്ഞതായും മരണ സംഖ്യ15,000 ത്തിലധികമായതായും ഫെബ്രുവരി 17ന് പുറത്തിറക്കിയ പ്രസ്താവനയില്‍ സംസ്ഥാന ആരോഗ്യവകുപ്പ് അധികൃതര്‍ സ്ഥിരീകരിച്ചു.

Advertisment

publive-image

ഫെബ്രുവരി 17ന് 1,315 പുതിയ പോസിറ്റീവ് കേസ്സുകളും, 82 മരണവും സംഭവിച്ചിട്ടുണ്ട്. ഇതോടെ കോവിഡ് സ്ഥിരീകരിച്ചവര്‍ 8,00,155 ഉം മരിച്ചവര്‍ 15,063ഉം ആയി ഉയര്‍ന്നു. ജനുവരി മധ്യത്തോടെ ഉയര്‍ന്ന രോഗവ്യാപനവും, ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ടവരുടെ എണ്ണവും താങ്ക്‌സ് ഗിവിങ്ങിനു ശേഷം കുറഞ്ഞുവരുന്നതായും അധികൃതര്‍ പറയുന്നു.കഴിഞ്ഞ ആഴ്ച 90,406 പേര്‍ക്ക് കോവിഡ് 19 പരിശോധന നടത്തിയപ്പോള്‍ 9 ശതമാനം മാത്രമായിരുന്നു പോസിറ്റീവ് ഫലം.

കഴിഞ്ഞ ഏഴു ദിവസത്തെ ശരാശരി കോവിഡ് പോസിറ്റീവ് കേസുകള്‍ 1781.71 ആണ്. ഫെബ്രുവരി ആദ്യവാരം ഉണ്ടായതിനേക്കാള്‍ മരണ നിരക്കില്‍ വര്‍ധന ഉണ്ടായത് ആശാവഹമല്ല.സിഡിസിയുടെ റിപ്പോര്‍ട്ടനുസരിച്ച് കഴിഞ്ഞ ഏഴു ദിവസത്തിനുള്ളില്‍ കൂടുതല്‍ മരണം റിപ്പോര്‍ട്ട് ചെയ്യപ്പെട്ട സംസ്ഥാനങ്ങളില്‍ മൂന്നാം സ്ഥാനമാണ് അരിസോണക്ക്. രോഗികളുടെ എണ്ണത്തില്‍ 11–ാം സ്ഥാനവും.

രോഗലക്ഷണങ്ങള്‍! പ്രകടമാക്കാത്ത ചില രോഗികള്‍ രോഗം പരത്തുന്നതില്‍ മുഖ്യപങ്ക് വഹിക്കുന്നതായി ആരോഗ്യ വകുപ്പ് സംശയിക്കുന്നു. ചെറിയ ചുമയോ, നേരിയ പനിയോ ഉള്ളവര്‍ രോഗലക്ഷണങ്ങള്‍ കാര്യമാക്കാതെ പുറത്തിറങ്ങി മറ്റുള്ളവരുമായി ബന്ധപ്പെടുന്നത് അപകടകരമാണെന്ന് അധികൃതര്‍ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. ഇത്തരം രോഗലക്ഷണങ്ങള്‍ ഉള്ളവര്‍ പരിശോധന നടത്തി രോഗം ഉണ്ടോ എന്ന് പരിശോധിക്കണമെന്നും അധികൃതര്‍ ആവശ്യപ്പെട്ടു.

arizona covid death
Advertisment