Advertisment

മാസ്‌ക് പോലും ധരിക്കാതെ കൊവിഡ് രോഗികളുടെ ബന്ധുക്കള്‍; ചോദ്യം ചെയ്താല്‍ ഡോക്ടറുമായി വഴക്ക്; ഡോക്ടറെ സംരക്ഷിക്കാന്‍ ആയുധധാരികളായ അംഗരക്ഷകര്‍

New Update

publive-image

Advertisment

പാട്‌ന: കൊവിഡ് രോഗികളെ സന്ദര്‍ശിക്കാനും പരിചരിക്കാനും ബന്ധുക്കളെത്തുന്നത് യാതൊരു നിയന്ത്രണവുമില്ലാതെ. മാസ്‌ക് പോലും ധരിക്കാതെ ആശുപത്രിയില്‍ ബന്ധുക്കള്‍ വരുന്നത് ചോദ്യം ചെയ്താല്‍ പിന്നെ ഡോക്ടറുമായി തര്‍ക്കം. പൊറുതിമുട്ടിയ ഡോക്ടര്‍ക്ക് സംരക്ഷണമൊരുക്കി ആയുധധാരികളായ സുരക്ഷാ ഉദ്യോഗസ്ഥര്‍. ബീഹാറിലെ ഭഗല്‍പൂരിലെ ഒരു കൊവിഡ് ആശുപത്രിയിലാണ് ഈ സംഭവം.

കൊവിഡ് രോഗികളുടെ ബന്ധുക്കളില്‍ നിന്നും രക്ഷപ്പെടാന്‍ കുമാര്‍ ഗൗരവ് എന്ന ഡോക്ടര്‍ക്കാണ് ആയുധധാരികളായ സുരക്ഷാ ഉദ്യോഗസ്ഥര്‍ സംരക്ഷണമൊരുക്കുന്നത്.

കൊവിഡ് വ്യാപനം രൂക്ഷമായ പ്രദേശമാണ് ഭഗല്‍പൂര്‍. ഇവിടുത്തെ ആശുപത്രിയില്‍ കൊവിഡ് രോഗികളുടെ ബന്ധുക്കള്‍ നിയന്ത്രണങ്ങള്‍ പാലിക്കാതെ ആശുപത്രിയിലെത്തുന്നത് പതിവാണ്. ഡോക്ടര്‍ തടയാന്‍ ശ്രമിച്ചാലും ഇവര്‍ ഇത് വീണ്ടും തുടരും.

ഇവിടെ നേരത്തെയുണ്ടായിരുന്നവരില്‍ പല ഡോക്ടര്‍മാര്‍ക്കും ഈ സാഹചര്യത്തില്‍ രോഗം ബാധിച്ചിരുന്നു. തുടര്‍ന്നാണ് കുമാര്‍ ഗൗരവ് ഈ ആശുപത്രിയിലെത്തുന്നത്.

Advertisment