Advertisment

ജി സുധാകരന്റെ പ്രവര്‍ത്തനമാണ് സിപിഐഎമ്മിന് കെട്ടിവച്ച കാശെങ്കിലും കിട്ടാന്‍ കാരണമായത് ;  അരൂരില്‍ സിപിഐഎമ്മിന് സിറ്റിംഗ് സീറ്റ് നഷ്ടമായത് പാര്‍ട്ടിയിലെ വിഭാഗീയത കാരണമാണെന്ന് വെള്ളാപ്പള്ളി 

author-image
ന്യൂസ് ബ്യൂറോ, ആലപ്പുഴ
Updated On
New Update

ആലപ്പുഴ : അരൂരിലെ സിപിഐഎം പരാജയത്തില്‍ ജില്ലാ നേതൃത്വത്തെ വിമര്‍ശിച്ച് വെള്ളാപ്പള്ളി നടേശന്‍. അരൂരില്‍ സിപിഐഎമ്മിന് സിറ്റിംഗ് സീറ്റ് നഷ്ടമായത് പാര്‍ട്ടിയിലെ വിഭാഗീയത കാരണമാണെന്ന് കുറ്റപ്പെടുത്തിയ വെള്ളാപ്പള്ളി എംഎല്‍എ എന്ന നിലയില്‍ എ എം ആരിഫ് മണ്ഡലത്തില്‍ നടത്തിയ വികസന പ്രവര്‍ത്തനങ്ങളെയും രൂക്ഷമായി വിമര്‍ശിച്ചു.

Advertisment

publive-image

ജി സുധാകരന്റെ പ്രവര്‍ത്തനമാണ് സിപിഐഎമ്മിന് കെട്ടിവച്ച കാശെങ്കിലും കിട്ടാന്‍ കാരണമായതെന്നും അദ്ദേഹം പറഞ്ഞു. എസ്എന്‍ഡിപി യോഗത്തിന്റെ താത്പര്യത്തിന് എതിരായി സ്ഥാനാര്‍ത്ഥിയെ നിര്‍ത്തിയത് അരൂരില്‍ തിരിച്ചടിയായെന്ന് നേരത്തെ സിപിഐഎം ജില്ലാ കമ്മിറ്റി വിലയിരുത്തിയിരുന്നു. ഇതിന് പിന്നാലെയാണ് സ്ഥാനാര്‍ത്ഥി നിര്‍ണയത്തില്‍ പാളിച്ച പറ്റിയെന്ന് കുറ്റപ്പെടുത്തി വെള്ളാപ്പള്ളിയും രംഗത്തെത്തിയിരിക്കുന്നത്.

പാര്‍ട്ടി ഹിന്ദു സ്ഥാനാര്‍ത്ഥിയെ നിര്‍ത്തുമെന്ന് തന്നെ അറിയിച്ചിരുന്നു. അതിന്റെ അടിസ്ഥാനത്തിലാണ് പരസ്യമായി ഇക്കാര്യം അറിയിച്ചത്. സിപിഐഎമ്മിലെ ഭിന്നതയും ഗ്രൂപ്പിസവുമാണ് പരാജയത്തിന്റെ പ്രധാന കാരണം. പാര്‍ട്ടിയിലെ പ്രശ്‌നങ്ങള്‍ പരിഹരിച്ചാല്‍ മണ്ഡലം തിരിച്ച് പിടിക്കാനാകുമെന്നും വെള്ളാപ്പള്ളി പറഞ്ഞു.

Advertisment