Advertisment

ചാനല്‍ റേറ്റിങിൽ കൃത്രിമം; റിപ്പബ്ളിക് ടിവി അസിസ്റ്റന്‍റ് വൈസ് പ്രസിഡന്‍റ് അറസ്റ്റില്‍

New Update

മുംബൈ : ചാനല്‍ റേറ്റിങിൽ കൃത്രിമം കാണിച്ചുവെന്ന കേസില്‍ റിപ്പബ്ളിക് ടിവിയുടെ അസിസ്റ്റന്‍റ് വൈസ് പ്രസിഡന്‍റിനെ അറസ്റ്റ് ചെയ്തു. അർണബ് ഗോസ്വാമിയുടെ റിപ്പബ്ളിക് ടിവി ചാനലിൽ വിതരണ ചുമതല വഹിക്കുന്ന ഗനശ്യാം സിങാണ് അറസ്റ്റിലായത്.

Advertisment

publive-image

ചാനല്‍ റേറ്റിങില്‍ കൃത്രിമം നടത്തിയെന്ന കേസിൽ മുംബൈ പൊലീസ് കസ്റ്റഡിയിലെടുക്കുന്ന പന്ത്രണ്ടാമത്തെയാളാണ് ഗനശ്യാം. ഇന്ന് കോടതിയിൽ ഹാജരാക്കും.

റിപ്പബ്ളിക് ടിവി കാണാതെ തന്നെ ചാനല്‍ തുറന്നുവെക്കാന്‍ പണം ലഭിച്ചിരുന്നുവെന്ന് ചിലർ സാക്ഷ്യപ്പെടുത്തിയിട്ടുണ്ടെന്ന് പൊലീസ് വൃത്തങ്ങൾ അറിയിച്ചു. ടി.ആർ.പി അഴിമതി സംബന്ധിച്ച അന്വേഷണ വലയത്തിൽ രണ്ട് പ്രാദേശിക ചാനലുകളായ ഫക്ത് മറാത്തി, ബോക്സ് സിനിമ എന്നിവരുമുണ്ട്.

ഇതേസമയം, റിപ്പബ്ളിക് ടിവി ആരോപണങ്ങൾ ശക്തമായി നിഷേധിക്കുകയും സുശാന്ത് സിങ് രജ്പുതിന്‍റെ മരണം സംബന്ധിച്ച പൊലീസ് അന്വേഷണത്തെ ചാനൽ ചോദ്യം ചെയ്തതിനാല്‍ മുംബൈ പൊലീസ് പകപോകുകയാണെന്ന് ആരോപിക്കുകയും ചെയ്തിട്ടുണ്ട്.

arrest report
Advertisment