Advertisment

തൃശൂരില്‍ വീട്ടില്‍ ചാരായം വാറ്റിക്കൊണ്ടിരിക്കെ രണ്ടു പേരെ എക്‌സൈസ് സംഘം കയ്യോടെ പിടികൂടി; 200 ലിറ്റര്‍ വാഷും 10 ലിറ്റര്‍ ചാരായവും വാറ്റുപകരണങ്ങളും പിടിച്ചെടുത്തു

New Update

തൃശൂര്‍ :  തൃശൂരില്‍ വീട്ടില്‍ ചാരായം വാറ്റിക്കൊണ്ടിരിക്കെ രണ്ടു പേരെ എക്‌സൈസ് സംഘം കയ്യോടെ പിടികൂടി . മണ്ണൂത്തി ചിറക്കാക്കോട് സ്വദേശികളായ നന്ദകുമാര്‍ ( 54 ) , പ്രദീപ് (36) എന്നിവരാണ് പിടിയിലായത്. ഇവരില്‍ നിന്ന് 200 ലിറ്റര്‍ വാഷും 10 ലിറ്റര്‍ ചാരായവും വാറ്റുപകരണങ്ങളും പിടിച്ചെടുത്തു. തൃശ്ശൂര്‍ എക്‌സൈസ് റേഞ്ച് ഉദ്യോഗസ്ഥരാണ് പ്രതികളെ പിടികൂടിയത്.

Advertisment

publive-image

രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ തൃശ്ശൂര്‍ എക്‌സൈസ് റേഞ്ചിലെ അസി എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ കെ കെ സുധീറിന്റെ നേതൃത്വത്തിലുള്ള എക്‌സൈസ് സംഘം പരിശോധനയ്‌ക്കെത്തിയപ്പോള്‍ ഇവര്‍ ചാരായം വാറ്റിക്കൊണ്ടിരിക്കുകയായിരുന്നു.

മദ്യഷാപ്പുകള്‍ തുറന്നെങ്കിലും വാറ്റുചാരായത്തിന് ആവശ്യക്കാര്‍ കൂടിക്കൊണ്ടിരിക്കുകയാണെന്നും പറയുന്ന വില ലഭിക്കുമെന്നും പ്രതികള്‍ പറഞ്ഞു. മദ്യഷാപ്പുകള്‍ തുറന്ന ശേഷം ലിറ്ററിന് 1000 രൂപ മുതല്‍ 1500 രൂപ വരെ കിട്ടുമെന്നും ലോക്ക്ഡൗണ്‍ സമയത്ത് 3000 രൂപ വരെ ലഭിച്ചിരുന്നു എന്നും പ്രതികള്‍ സമ്മതിച്ചു.

 

arrest report
Advertisment