Advertisment

താലിബാൻ അധികാരത്തിലെത്തി 17 മാസം, സ്ത്രീകൾക്ക് 17 വിലക്കുകളും ഏർപ്പെടുത്തി

New Update

publive-image

Advertisment

അഫ്ഗാനിസ്ഥാനിൽ അധികാരം കൈയടക്കിയതിനുശേഷം സ്ത്രീകൾക്ക് മേൽ താലിബാൻ വളരെയേറെ വിലക്കുകളും നിയന്ത്രണങ്ങളും ഏർപ്പെടുത്തിയിട്ടുണ്ട്.

ഏകദേശം 17 മാസത്തിനുള്ളിൽ, സ്ത്രീകളുടെ സ്വാതന്ത്ര്യം തടയുന്നതിനായി താലിബാൻ സർക്കാർ 20-ലധികം ഉത്തരവുകളും വാക്കാലുള്ള നിർദ്ദേശങ്ങളും മുന്നറിയിപ്പുകളും നൽകിയിട്ടുണ്ട്.

2021 ഓഗസ്റ്റ് മുതൽ 2022 അവസാനം വരെ താലിബാൻ സ്ത്രീകൾക്ക് ഏർപ്പെടുത്തിയിരിക്കുന്ന നിയന്ത്രണങ്ങൾ ഒന്നവലോകനം ചെയ്യാം.

1 . രാഷ്ട്രീയത്തിൽ നിന്ന് ഒഴിവാക്കി.

2 . പൊതുസ്ഥലങ്ങളിൽ ഹിജാബ് ധരിക്കുന്നത് നിർബന്ധമാക്കി.

3 . സ്ത്രീകൾ വാഹനമോടിക്കുന്നത് വിലക്കി.

4 . പുതിയ ഡ്രൈവിംഗ് ലൈസൻസ് നൽകുന്നതിന് വിലക്ക്.

5 . ഹിജാബ് ധരിക്കാതെയും ഒറ്റയ്ക്കും സ്ത്രീകൾക്ക് ഒറ്റയ്ക്ക് 45 മൈലിൽ കൂടുതൽ യാത്ര ചെയ്യാൻ വിലക്ക്.

6 . വനിതാ നടിമാർക്കും സംഗീതജ്ഞർക്കും വിലക്ക്.

7 . പാർക്കുകൾക്കും കായിക സൗകര്യങ്ങൾക്കും നിരോധനം.

8 . സ്ത്രീകൾക്ക് തെരുവിലിറങ്ങി പ്രതിഷേധിക്കാനാവില്ല

9 . ഗാർഹിക പീഡനത്തിന് ഇരയായ സ്ത്രീകളെ സുരക്ഷിത ഇടങ്ങളിൽ പാർപ്പിച്ചിരുന്നത് നിർത്തലാക്കി.

10 . ക്‌ളാസ്സ്‌ 7 മുതൽ 12 വരെ സ്കൂളുകൾ അടച്ചു.

11 . സർവ്വകലാശാലയിൽ പെൺകുട്ടികൾക്ക് ആൺകുട്ടികൾക്കൊപ്പം ഇരിക്കാൻ വിലക്ക്.

12 . സ്വകാര്യ, പൊതു സർവ്വകലാശാലകളിൽ പെൺകുട്ടികളുടെ പ്രവേശനത്തിന് വിലക്ക്.

13 . കൃഷി, വെറ്ററിനറി മെഡിസിൻ, എൻജിനീയറിങ്, കംപ്യൂട്ടർ, ഖനനം തുടങ്ങിയ മേഖലകളിലെ പഠനത്തിന് നിരോധനം.

14 . സർക്കാർ ജോലിയിലുള്ള സ്ത്രീകൾ വീട്ടിലിരിക്കാനുത്തരവ്.

15 . ഡബ്ബിംഗ് ചെയ്യുന്നവർക്കും സ്ത്രീ താരങ്ങൾക്കും സീരിയലുകളിലെ ജോലി വിലക്ക്.

16 . ആഭ്യന്തര, വിദേശ എൻ.ജി.ഒകളിൽ ജോലി ചെയ്യുന്ന വനിതാ ജീവനക്കാർക്ക് വിലക്ക്.

17 . പള്ളികളിൽ മതപഠന കോഴ്സുകൾക്ക് നിരോധനം.

Advertisment