Advertisment

ലാബുടമകളുടെ കണ്ണൂർ സമ്മേളനത്തിൽ

New Update

publive-image

Advertisment

കേരളത്തിലെ സ്വാകാര്യ ലബോറട്ടറി ഉടമകളുടെ സമ്മേളനത്തിൽ പങ്കെടുക്കലായിരുന്നു എന്റെ യാത്രാലക്ഷ്യം. കാനാമ്പുഴ ഒഴുകിയിരുന്ന കാനത്തൂര് ഗ്രാമമെന്ന പേരിലായിരുന്നു കണ്ണൂർ അറിയപ്പെട്ടിരുന്നത്. കൂടാതെ കണ്ണന്റെ ഊര് കണ്ണൂരായെന്നും വിശ്വസിക്കപ്പെടുന്ന ഈ ജില്ല എന്റെ ജന്മദേശം കൂടിയാണ്. തച്ചോളി ഒതേനന്റേയും ഉണ്ണിയാര്ച്ചയുടേയും ആരോമല് ചേകവരുടേയുമൊക്കെ കളിത്തട്ടായിരുന്ന ഈ നാടിന് മറ്റൊരു പ്രത്യേകത കൂടി അവകാശപ്പെടാനുണ്ട്. കേരള ചരിത്രത്തിലെ ഏക മുസ്ലിം രാജവംശം ആയ അറക്കല് തറവാട് ഇവിടെ ആയിരുന്നു.

കണ്ണൂരിലേക്കുള്ള യാത്രയിൽ എന്നോടൊപ്പം നാട്ടുകാരനും സുഹൃത്തുമായ സന്തോഷുമുണ്ടായിരുന്നു. അദ്ദേഹത്തിന്റെ “കാരുണ്യ ഹെൽത്ത്കെയർ” എന്ന സ്ഥാപനത്തിൽ ഇയ്യിടെ പങ്കാളിയായ ശേഷമുള്ള എന്റെ ആദ്യത്തെ ഊഴമായിരുന്നു ഈ സമ്മേളനത്തിലേക്കുള്ള ക്ഷണം. എനിക്കറിയാത്ത ലബോറട്ടറി മേഖലയെകുറിച്ച് അടുത്തറിയാനുള്ള ആഗ്രഹത്തിന്റെ സഫലീകരണം കൂടിയായിരുന്നു ലാബുടമകളുടെ സംസ്ഥാന സമ്മേളനവേദി.

നാല് പതിറ്റാണ്ടോളം വിമാനകമ്പനിയിൽ ജോലിചെയ്ത പ്രവാസിയായ എനിക്ക് ലബോറട്ടറി കച്ചവടവുമായോ അതിന്റെ സാങ്കേതികകളെ കുറിച്ചോ യാതൊരറിവും ഉണ്ടായിരുന്നില്ല. രണ്ടര മണിക്കൂർ യാത്രയിൽ ലാബ് ഉടമകൾ നേരിടുന്ന പ്രയാസങ്ങളും, പ്രശനങ്ങളും പ്രതിസന്ധികളും സന്തോഷ് വിവരിച്ചു തന്നു.

ആധുനിക ചികിത്സാരംഗത്ത് ഗണ്യമായ പങ്കുവഹിക്കുന്ന കേരളത്തിലെ എണ്ണായിരത്തോളം ലബോറട്ടറി ഉടമകളും ജീവനക്കാരും സമാനതകളില്ലാത്ത വെല്ലുവിളികളെ നേരിടുന്ന ഒരു കാലഘട്ടത്തിലൂടെയാണ് കടന്നു പോവുന്നതെന്ന സത്യം രണ്ടുദിവസത്തെ കണ്ണൂർ സമ്മേളനത്തിൽ നിന്നും എനിക്ക് മനസ്സിലായി.

publive-image

(സമ്മേളന കവാടത്തിൽ ഹസ്സൻ തിക്കോടിയും സന്തോഷും)

വൈദ്യശാസ്ത്രത്തിന്റെ ചരിത്രം:

ബി.സി.300-ൽ വൈദ്യശാസ്ത്ര കണ്ടുപിടുത്തങ്ങളുടെ ആചാര്യനായ (Father of Medicine) ഹിപ്പോക്രാറ്റസ് രോഗലക്ഷണങ്ങളുടെ ശാസ്ത്രഘടന മനസ്സിലാക്കുകയും രോഗനിർണയത്തിനുള്ള പെരുമാറ്റച്ചട്ടങ്ങൾ എന്തൊക്കെയാണെന്ന് കുറിച്ചിടുകയും ചെയ്തു.

പുരാതന വൈദ്യസമൂഹം കണ്ണും ചെവിയും വായയിലെ സ്രവവും പരിശോധിച്ചായിരുന്നു രോഗ നിർണ്ണയം നടത്തിയിരുന്നത്. പത്തൊമ്പതാം നൂറ്റാണ്ടിന്റെ തുടക്കത്തിലാണ് യൂറോസ്കോപ്പും മൈക്രോസ്കോപ്പും രോഗനിർണയത്തിനുതകും വിധത്തിൽ രൂപപ്പെടുത്തിയത്. പിന്നീട് ഇരുപതാം നൂറ്റാണ്ടിന്റെ ആരംഭത്തോടെ ക്ലിനിക്കൽ ലബോറട്ടറികളിലൂടെയുള്ള പരിശോധനകൾ വ്യാപകമായിത്തുടങ്ങി.

ജീവശാസ്ത്രത്തിലെ രക്തപ്രതിപാദനശാഖ (Haematology) രോഗനിർണ്ണയത്തിന് അതീവ പങ്കുവഹിക്കുന്നു. ഏകദേശം ഇരുനൂറ് കൊല്ലങ്ങൾക്കു മുമ്പാണ് ക്ലിനിക്കൽ ലബോറട്ടറി സമ്പ്രദായം ആരംഭിക്കുന്നത്. പതിനെട്ടാം നൂറ്റാണ്ടിന്റെ ആരംഭത്തിൽ പുരാതന ഗ്രീക്ക് നാടൻ വൈദ്യന്മാരാണ് രക്തചക്രമണത്തിലെ ഏറ്റക്കുറച്ചിലുകൾ കണ്ടെത്തിയത്.

ആരോഗ്യരംഗത്ത് അതിപുരാതന ഗ്രീക്ക് സ്വാധീനം നിർണായകമായിരുന്നു. ഒൻപതാം നൂറ്റാണ്ടിന്റെ മധ്യത്തിൽ ഗ്രീക്ക്,ലാറ്റിൻ,അറബ്,ഹീബ്രൊ എന്നിവിടങ്ങളിലെ നാടൻ വൈദ്യസമൂഹം നൽകിയ സംഭാവനകളുടെ അനന്തരഫലമാണ് ഇറ്റലിയിൽ ആരംഭിച്ച ലോകത്തിലെ ആദ്യ മെഡിക്കൽ പഠനകേന്ദ്രം. (Schola Medica salernitana at Salerno in southern Italy). ആദ്യ മെഡിക്കൽ സ്കൂളിൽ പൗരാണിക ഈജിപ്തിന്റെയും മോസപ്പൊട്ടോമിയൻ നാട്ടു വൈദ്യന്മാരുടെയും സംഭാവനകൾ കോർത്തിണക്കിയായിരുന്നു പഠനം ആരംഭിച്ചത്.

ലാബ് ടെസ്റ്റുകളുടെ പ്രാധാന്യം

1900 മുതലാണ് ലബോറട്ടറികളുടെ പ്രാധാന്യം വൈദ്യശാസ്ത്ര മേഖലയിൽ നിർണായക പങ്കവഹിച്ചു തുടങ്ങിയത്. physiological laboratories, pharmaceutical and pharmacologic laboratories, forensic, public health and microbiological laboratories. കാലോചിതമായ മാറ്റങ്ങളുടെ ഭാഗമായി മൈക്രോബയോളജിയുടെ ശാസ്ത്രശാഖ രോഗനിർണയത്തിന് ഒഴിച്ചുകൂടാനാവാത്തതായി രൂപപ്പെട്ടു. കാൻസർ മുതലായ മറ്റു പാരമ്പര്യ രോഗനിർണയത്തിന്റെ ഭാഗമായ ന്യൂ ജനറേഷൻ സ്വീക്കൻസ് (NGS) ആധുനിക വൈദ്യശാസ്ത്രത്തിന് പുതിയ ടെസ്റ്റുകളുടെ തിരിച്ചറിവുകൾ നൽകിത്തുടങ്ങിയിട്ടുണ്ട്. സാങ്കേതിക വിദ്യയുടെ അത്യാധുനിക വളർച്ചയോടെ ലാബുകളിലെ പരിശോധനസമയം അതിവേഗത്തിലാക്കാനും രോഗനിർണ്ണയത്തിനുതകും വിധത്തിലാണ് ആധുനിക ലാബുകൾ രൂപപ്പെടുത്തിയിരിക്കിന്നത്.

ആർട്ടിഫിഷ്യൽ ഇന്റലിജൻസിന്റെ (AI) സഹായങ്ങളും ലാബുകളുടെ പ്രവർത്തനത്തിൽ പുതിയ മാനങ്ങൾ കണ്ടെത്താനാവുമെന്ന നിഗമനത്തിലാണ് ശാത്രലോകം. സങ്കീർണ്ണമായ ഹൃദയ ശസ്ത്രക്രിയകൾവരെ നിർമ്മിത ബുദ്ധി ഉപയോഗിച്ച് നടത്തിയ വാർത്തകൾ നമ്മെ ഇക്കാലത്തു അത്ഭുതപ്പെടുത്തുന്നില്ല യഥാർത്ഥ ശസ്ത്രക്രിയക്ക് മുമ്പ് വെർച്ചൽ റിയാലിറ്റി (VR) ഉപയോഗിച്ചുള്ള ഓപ്പറേഷൻ ഇന്ന് സാധ്യമായിരിക്കയാണ്.

അടുത്ത പത്തുവർഷത്തിനുള്ളിൽ സാങ്കേതിക വിദ്യ ആഗോള ആരോഗ്യമേഖലയെ നവീകരിച്ച തുടങ്ങും. പുതിയ ചാറ്റ് പ്ലാഫോമായ ജി.പി.ഡി.യുടെ പ്രവർത്തനം ആരോഗ്യ, വിദ്യാഭ്യാസമേഖലയെ കീഴടക്കുമെന്ന് മൈക്രോസോഫ്റ്റ് സ്ഥപകൻ ബിൽഗേറ്റ്സ് ബ്രിടീഷ് പ്രധാനമന്ത്രി ഋഷി സുനകുമായി പങ്കിട്ടത് ഇയ്യടുത്താണ്.

ലാബുകൾ നേരിടുന്ന വെല്ലുവിളികൾ:

പൊതുജനാരോഗ്യ മേഖല ശക്തിപ്പെടുത്താനും പുരോഗമിപ്പിക്കാനുമുള്ള ലക്ഷ്യത്തോടെ കൊണ്ടുവരുന്നതാണ് ക്ലിനിക്കൽ എസ്റ്റാബ്ലിഷ്മെന്റ് ആക്ട്. പുതിയ പാരാമെഡിക്കൽ നിയമങ്ങൾ വരുന്നതോടെ അത് ലാബുകളുടെ ഇന്നത്തെ പ്രവർത്തനത്തെയും, ലാബ് ടെക്നിഷ്യൻമാരെയും ബാധിക്കുമോ എന്ന ആശങ്കകൾ സമ്മേളനത്തിൽ പ്രതിനിധികളുടെ ചർച്ചാ വിഷയമായിരുന്നു. ലാബ് ടെസ്റ്റുകളെ ആശ്രയിക്കാതെ ഒരു ഡോക്ടർക്കും മരുന്നിനു കുറിപ്പെഴുതാനോ രോഗനിര്ണയത്തിനോ സാധിക്കില്ല. ഒരു ട്രയാങ്കിൾ മാതൃകയിൽ പരസ്പര ബഹുമാനത്തോടെയും സഹകരണത്തോടെയും പ്രവർത്തിക്കേണ്ടവരാണ് ഡോക്ടർ-രോഗി-ലാബുകൾ. പുതിയ ഭരണസമതി സർക്കാരുമായി കൂടിയാലോചിച്ച് നിലവിലെ ലാബുകളെ ബാധിക്കാത്ത വിധത്തിൽ വിഷയങ്ങൾ കൈകാര്യം ചെയ്യുമെന്ന് വിശ്വസിക്കാം. അതോടൊപ്പം ലാബ് ടെസ്റ്റ് നിരക്കുകൾ ഏകീകരിച്ചാൽ അനാരോഗ്യ മത്സരം ഇല്ലാതാക്കാനുമെന്നും അവർ കരുതുന്നു.

publive-image

(സംസ്ഥാന ലബോറട്ടറി ഉടമകളുടെ 58 അംഗങ്ങളുടെ പുതിയ ഭരണസമിതി)

Hassan Tikkodi, 9747883300-emial: hassanbatha@gmail.com.

Advertisment