Advertisment

ജീവിതത്തിന്റെ പച്ചപ്പിൽ തൊട്ട ഭൂതകണ്ണാടി - ലോഹിതദാസ് സ്മരണ

New Update

publive-image

Advertisment

-ആഷിക്ക് ഒറ്റപ്പാലം

നീണ്ട സർഗ്ഗസപര്യയുടെ നിവേദ്യമായ, ആത്മനൊമ്പരത്തിന്റെ നെരിപ്പോടുകളിൽ നിന്ന് ഊതിക്കാച്ചിയെടുത്ത കഥകൾ പറഞ്ഞ് മറുവാക്ക് കേൾക്കാൻ കാത്തുനിൽക്കാതെ ലക്കിടി അകലൂർ ഗ്രാമത്തിലെ അമരാവതിയിലെ തൊടിയിൽ എരിഞ്ഞടങ്ങിയ ഈ അതുല്യ പ്രതിഭയുടെ തൂലികയിൽ നിന്ന് പിറവിയെടുത്ത കഥപാത്രങ്ങളെ മാറ്റിനിർത്തി മലയാള സിനിമയെ നിർവചിക്കാൻ ആർക്കും സാദ്ധ്യമല്ല. അതുതന്നെയാണ് ലോഹിതദാസ് എന്ന കലാകാരനെ വ്യത്യസ്തനാക്കുന്നതും.

വള്ളുവനാടൻ ഗ്രാമങ്ങളോടും ആ ഗ്രാമത്തിലെ ജീവിതത്തോടും വല്ലാത്തൊരു അഭിനിവേശവുമുണ്ടായിരുന്നു ലോഹിതദാസിന്. അത് അദ്ദേഹം തുറന്നു പറഞ്ഞിട്ടുമുണ്ട്. സല്ലാപത്തിലും വാത്സല്യത്തിലും തൂവൽക്കൊട്ടാരത്തിലും അരയന്നങ്ങളുടെ വീടിലുമെല്ലാം വള്ളുവനാടിന്റെ ഗ്രാമീണജീവിതമാണ് ഉള്ളത്.

ഇക്കാര്യത്തിൽ ലോഹിതദാസ് നീണ്ടുകിടക്കുന്ന തീവണ്ടിപ്പാളവും പരന്നുകിടക്കുന്ന നെൽപ്പാടവും ഫുൾപാവാടയിട്ട പെൺകുട്ടിയും പനയും ചെത്തുകാരും ഷാപ്പും അമ്പലവും അമ്പലക്കമ്മിറ്റിക്കാരും എല്ലാം നിറഞ്ഞ 'സല്ലാപം' ലോഹിയുടെ മനസ്സിലെ വള്ളുവനാടിന്റെ പൂർണതയാണ്.

ലോഹിയില്ലാത്ത അമരവാദി ഒറ്റപ്പാലത്തുക്കാരുടെ തീരാ നഷ്ടം, 1987ല്‍ സിബി മലയില്‍ സംവിധാനം ചെയ്ത സിനിമയായ 'തനിയാവര്‍ത്തനം' എന്ന ചിത്രത്തിന് തിരക്കഥ എഴുതിക്കൊണ്ടാണ് ലോഹിതദാസ് മലയാള സിനിമാ രംഗത്തേക്കെത്തുന്നത്. 1997ല്‍ ഭൂതക്കണ്ണാടി എന്ന ചിത്രം സംവിധാന ചെയ്ത് സംവിധാന രംഗത്തേക്കെത്തി.

24 വര്‍ഷത്തെ കലാജീവിതത്തില്‍ 47 തിരക്കഥകൾ എഴുതി. ഇതില്‍ 12 ചിത്രങ്ങള്‍ സംവിധാനം ചെയ്‌തു. ആറുതവണ സംസ്ഥാന ചലച്ചിത്ര അവാര്‍ഡും ഒരു തവണ ദേശീയ ചലച്ചിത്ര പുരസ്‌കാരവും ലോഹിതദാസിനെ തേടിയെത്തി. തിരക്കഥാകൃത്ത്, സംവിധായകന്‍ എന്നിവയ്ക്കു പുറമെ ഗാന രചയിതാവ്, നിര്‍മാതാവ്, നാടകകൃത്ത്, ചെറുകഥാകൃത്ത് എന്നീ മേഖലകളിലും പ്രതിഭ തെളിയിച്ചു.

ഒറ്റപ്പാലത്തെ അകലൂരിലുള്ള ലോഹിതദാസിന്റെ അമരാവതിയില്‍ എഴുതിപ്പൂര്‍ത്തിയാകാത്ത കഥകള്‍, വായിക്കാത്ത പുസ്തകങ്ങള്‍ അങ്ങിനെ പലതും ബാക്കിവച്ചാണ് ലോഹിതദാസ് വിടവാങ്ങിട്ട് 12 വർഷങ്ങൾ നിളാതീരത്തെ പ്രണയിച്ച ലോഹി ആധാരം എന്ന സിനിമയുടെ കഥയുമായാണ് വള്ളുവനാട്ടിലെത്തുന്നത്.

കിരീടവും, വാത്സല്യവും, സസ്നേഹം,കുടുംബപുരാണം, ധനം, ദശരഥം, അരയന്നങ്ങളുടെ വീടും, വീണ്ടും ചില വീട്ടുകാര്യങ്ങള്‍ എന്നിങ്ങനെ സ്‌നേഹ ബന്ധങ്ങളുടെ കഥകള്‍ അദ്ദേഹം മലയാളികള്‍ക്ക് സമ്മാനിച്ചു. സിബിമലയിൽ - ലോഹിതദാസ് കൂട്ട്കെട്ടിൽ 14 ചിത്രങ്ങൾ.

voices
Advertisment