Advertisment

സംവിധായകന്‍ അരുണ്‍ ഗോപി യൂത്ത് കോണ്‍ഗ്രസ് സമരവേദിയില്‍: വിഷയാധിഷ്ഠിത പിന്തുണയാണ് സമരത്തിന് നല്‍കുന്നത്, കോണ്‍ഗ്രസിന് വേണ്ടി പ്രവര്‍ത്തിക്കാനല്ല എത്തിയത്: മറ്റൊരു തരത്തിലും തന്റെ പിന്തുണയെ വ്യാഖ്യാനിക്കേണ്ടെന്നും അരുണ്‍ ഗോപി

New Update

publive-image

തിരുവനന്തപുരം: പിഎസ്‌സി ഉദ്യോഗാര്‍ത്ഥികള്‍ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചു കൊണ്ട് യൂത്ത് കോണ്‍ഗ്രസ് സംഘടിപ്പിച്ച നിരാഹാര സമരവേദിയില്‍ യുവസംവിധായകന്‍ അരുണ്‍ ഗോപി. വിഷയാധിഷ്ഠിത പിന്തുണയാണ് ഈ സമരത്തിന് നല്‍കുന്നതെന്നും അല്ലാതെ കോണ്‍ഗ്രസിന് വേണ്ടി പ്രവര്‍ത്തിക്കാനല്ല താന്‍ എത്തിയതെന്നും അരുണ്‍ ഗോപി പറഞ്ഞു.

രാമലീല, ഇരുപത്തിയൊന്നാം നൂറ്റാണ്ട് എന്നീ സിനിമകളുടെ സംവിധായകനായ അരുണ്‍ ഗോപി വെള്ളിയാഴ്ച വൈകിട്ടാണ് സെക്രട്ടറിയേറ്റിന് മുന്നിലെ യൂത്ത് കോണ്‍ഗ്രസ് സമരവേദിയിലെത്തിയത്. യുവാക്കളുടെ സമരത്തിന് പിന്തുണ നല്‍കുക മാത്രമാണ് വരവിന്റെ ഉദ്ദേശമെന്നും മറ്റൊരു തരത്തിലും തന്റെ പിന്തുണയെ വ്യാഖ്യാനിക്കേണ്ടെന്നും അരുണ്‍ ഗോപി കൂട്ടിച്ചേര്‍ത്തു.

Advertisment