Advertisment

‘അഭിമാനത്തോടുകൂടി പറയുന്നു ഞാന്‍ പുലയന്‍ ആണ്’; മമ്മൂട്ടിക്കൊപ്പം ചിത്രം പങ്കുവച്ചതിന്റെ പേരില്‍ ജാതി അധിക്ഷേപം നേരിട്ട സംവിധായകന്‍ അരുണ്‍ രാജ് പറയുന്നു

author-image
ഫിലിം ഡസ്ക്
New Update

publive-image

Advertisment

മമ്മൂട്ടിക്കൊപ്പമുള്ള ചിത്രം സോഷ്യല്‍മീഡിയയില്‍ പങ്കുവച്ചതിന്റെ പേരില്‍ ജാതി അധിക്ഷേപം നേരിട്ടതിന് പിന്നാലെ പ്രതികരിച്ച് സംവിധായകന്‍ അരുണ്‍രാജ്. താന്‍ പുലയനാണെന്നും അതില്‍ താന്‍ അഭിമാനിക്കുന്നുവെന്നും അരുണ്‍രാജ് ഫേസ്ബുക്കില്‍ കുറിച്ചു.

ബാക്കി പിറകെ’ എന്ന അടിക്കുറിപ്പോടെ മമ്മൂട്ടിക്കൊപ്പമുള്ള ചിത്രം അരുണ്‍ ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ചിരുന്നു. ഇതിനു താഴെയാണ് അധിക്ഷേപ കമന്റ് പ്രത്യക്ഷപ്പെട്ടത്. ‘ഇവന്‍ ആണോ അരുണ്‍ രാജ്. മമ്മൂട്ടിയെ വച്ച് സിനിമ ചെയ്യാന്‍ പോകുന്നത് ഈ കറുത്തിരിക്കുന്നവനാണോ’ തുടങ്ങിയായിരുന്നു കമന്റ്. ഇതിന് മറുപടിയുമായാണ് അരുണ്‍രാജ് രംഗത്തെത്തിയത്. കമന്റിന്റെ സ്‌ക്രീന്‍ ഷോട്ടും പങ്കുവച്ചു.

അരുണ്‍ രാജിന്റെ കുറിപ്പ്

പ്രിയ സുഹൃത്തുക്കളെ….. ഏറെ വിഷമത്തോടെ, ഇന്ന് ഞാന്‍ നമ്മുടെ പ്രിയപ്പെട്ട മമ്മൂക്ക യുടെ കുടെ നിന്ന ഒരു പോസ്റ്റ് ഇട്ടു. എല്ലാവരും കണ്ട് കാണും. അതിന്റെ താഴെവന്ന ഒരു കമന്റ്. എല്ലാവരും കണ്ടു കാണും എന്ന് കരുതുന്നു, കണ്ടിട്ട് ഇല്ലാത്തവര്‍ക്ക് ഞാന്‍ ഇവിടെ സ്‌ക്രീന്‍ഷോട്ട് പോസ്റ്റ് ചെയ്യുന്നു.

പറയാന്‍ വന്നത് ഞാന്‍ വളരെ അഭിമാനത്തോടുകൂടി പറയുന്നു ഞാന്‍ പുലയന്‍ ആണ് എന്ന് .ഞാന്‍ എന്റെ ജാതി,മതം, നിറം എവിടെയും മറച്ച് വെച്ച് ഇല്ല, എന്റെ ജാതിയും മതവും എല്ലാം അറിഞ്ഞുകൊണ്ട് തന്നെയാണ് ഞാന്‍ നാല് സിനിമകള്‍ ചെയ്തത് അതിന്റെ പ്രൊഡ്യൂസേഴ്‌സ് അതിന്റെ, ഡയറക്ടേഴ്‌സ് എല്ലാം കൂടെ നിന്നത്. ഇനിയും ചെയ്യാന്‍ പോകുന്ന മമ്മൂക്ക സിനിമയും അങ്ങനെ തന്നെ ആണ്, മമ്മൂക്കയെ എനിക്ക് വ്യക്തിപരമായി അറിയാം , പുള്ളി ജാതി മതം വ്യത്യാസമില്ലാതെ എല്ലാവരെയും ഒരേ രീതിയില്‍ കാണുന്ന ആളാണ്. അതുകൊണ്ട് എനിക്കും എന്റെ സിനിമക്കും ഒരു പ്രശ്‌നവുമില്ല.

പിന്നെ ഇത് എന്തിന്റെ പ്രശ്‌നമാണെന്ന് ഇത് ആരാണ് ചെയ്യുന്നതെന്ന് എനിക്ക് വ്യക്തമായിട്ട് അറിയാം . കാരണം ഇതിനുമുമ്പേയും ഇങ്ങനെ പല രീതിയില്‍ ആക്ഷേപം കേള്‍ക്കേണ്ടതും കാണേണ്ടതുമായി വന്നിട്ടുണ്ട്. ഇനിയും എങ്ങനെയുണ്ടായാല്‍ ഈ രീതിയില്‍ അല്ല പ്രതികരിക്കുന്നത് .ഒരുപാട് കഷ്ടപ്പെട്ടാണ് ഇവിടെ വരെ എത്തിയത് തകര്‍ക്കരുത് ഒരു അപേക്ഷ ആണ്.. കൂടെ നിന്നവര്‍ക്കെല്ലാം ഒരുപാട് നന്ദി…

Advertisment