Advertisment

തിരുത്തല്‍ നടന്നപ്പോള്‍ വീര്‍ സവര്‍ക്കര്‍ വിനായക് ദാമോദര്‍ സവര്‍ക്കറായി ; സ്‌കൂള്‍ പുസ്തകങ്ങളില്‍ മാറ്റം വരുത്തി രാജസ്ഥാനിലെ കോണ്‍ഗ്രസ് സര്‍ക്കാര്‍

New Update

ജയ്പൂര്‍: സ്‌കൂള്‍ പുസ്തകങ്ങളില്‍ മാറ്റം വരുത്തി രാജസ്ഥാന്‍ കോണ്‍ഗ്രസ് സര്‍ക്കാര്‍. ബി.ജെ.പി സര്‍ക്കാര്‍ കാലത്ത് നടപ്പിലാക്കിയ മാറ്റങ്ങളാണ് നിലവിലെ സര്‍ക്കാര്‍ തിരുത്തിയിരിക്കുന്നത്.

Advertisment

തിരുത്തല്‍ നടന്നപ്പോള്‍ വീര്‍ സവര്‍ക്കര്‍ എന്നത് വിനായക് ദാമോദര്‍ സവര്‍ക്കറായി. ബി.ജെ.പി സര്‍ക്കാരിന്റെ കാലത്ത് നല്‍കിയിരുന്ന ‘വീര്‍’ ആണ് എടുത്തുമാറ്റിയത്. സവര്‍ക്കര്‍ ബ്രിട്ടീഷുകാര്‍ക്ക് മാപ്പെഴുതി നല്‍കിയതും പുസ്തകങ്ങളില്‍ വിശദീകരിക്കുന്നു.

publive-image

ഹിന്ദു മഹാസഭയെ വര്‍ഗീയ ചിന്തകള്‍ ഉല്‍പ്പാദിപ്പിക്കുന്ന സംഘടന എന്ന് വിശേഷിപ്പിക്കുന്നു. നേരത്തെ മുസ്‌ലിം സംഘടനകളുടെ പേര് മാത്രമേ പട്ടികയില്‍ ഉണ്ടായിരുന്നുള്ളൂ. പുസ്തകത്തിലെ ജിഹാദ് എന്ന ഭാഗം ഒഴിവാക്കിയിട്ടുണ്ട്.

നോട്ട് നിരോധനത്തെ പ്രകീര്‍ത്തിച്ചാണ് നേരത്തെ പുസ്തകങ്ങളില്‍ ഉണ്ടായിരുന്നത്. ഇക്കുറി നോട്ട് നിരോധനത്തെ കുറിച്ചുള്ള ഭാഗങ്ങളെല്ലാം നീക്കം ചെയ്തു. രാജസ്ഥാന്‍ ബോര്‍ഡ് ഓഫ് സെക്കന്‍ഡറി എഡ്യൂക്കേഷനായി അച്ചടിച്ച പുസ്തകങ്ങള്‍ രാജസ്ഥാന്‍ സ്റ്റേറ്റ് ടെക്‌സ്റ്റ്ബുക്ക് ബോര്‍ഡാണ് പുറത്തിറക്കിയത്.

അശോക് ഗെഹ്‌ലോട്ട് സര്‍ക്കാര്‍ അധികാരമേറ്റെടുത്തതിന് പിന്നാലെ ടെക്സ്റ്റ്ബുക്ക് റിവ്യൂ കമ്മറ്റി രൂപീകരിച്ചിരുന്നു. ഈ സമിതിയുടെ ശുപാര്‍ശകളുടെ അടിസ്ഥാനത്തിലാണ് പുസ്തകങ്ങളില്‍ മാറ്റം വരുത്തിയിരിക്കുന്നത്.

Advertisment