Advertisment

കേന്ദ്ര ഏജന്‍സികള്‍ക്ക് രാഷ്ട്രീയ ലക്ഷ്യമുണ്ടെന്ന അഭിപ്രായവുമായി 49 ശതമാനം പേർ: സ്വര്‍ണക്കടത്ത് കേസില്‍ മുഖ്യമന്ത്രിക്ക് നേരിട്ട് പങ്കില്ലെന്ന് 51 ശതമാനം പേർ: മുഖ്യമന്ത്രിയുടെ ഓഫീസിനെ നിയന്ത്രിക്കുന്നതില്‍ പിണറായി വിജയന്‍ പരാജയപ്പെട്ടിട്ടില്ലെന്ന് 45 ശതമാനം പേര്‍: ഏഷ്യാനെറ്റ് സീ ഫോര്‍ സര്‍വ്വേ ഫലം ഇങ്ങനെ

New Update

തിരുവനന്തപുരം: സംസ്ഥാനത്ത് കേന്ദ്ര ഏജന്‍സികള്‍ക്ക് രാഷ്ട്രീയ ലക്ഷ്യമുണ്ടെന്ന അഭിപ്രായവുമായി ഏഷ്യാനെറ്റ് സീ ഫോര്‍ സര്‍വ്വേയിലെ ഭൂരിഭാഗം പേരും. ഏജന്‍സികള്‍ക്ക് രാഷ്ട്രീയ ലക്ഷ്യമുണ്ടെന്ന് 49 ശതമാനം പേരാണ് അഭിപ്രായപ്പെട്ടത്. നിഷ്പക്ഷ സമീപനമാണെന്ന് 24 ശതമാനവും പറയാനാകില്ലെന്ന് 27 ശതമാനം പേരുമാണ് അഭിപ്രായം രേഖപ്പെടുത്തിയത്.

Advertisment

publive-image

സ്വര്‍ണക്കടത്ത് കേസില്‍ മുഖ്യമന്ത്രിക്ക് നേരിട്ട് പങ്കില്ലെന്ന് 51 ശതമാനം പേരാണ് സര്‍വ്വേയില്‍ പറഞ്ഞത്. പങ്കുണ്ടെന്ന് 20 ശതമാനവും പറയാനാകില്ലെന്ന് 29 ശതമാനം പേരും വിലയിരുത്തി. മുഖ്യമന്ത്രിയുടെ ഓഫീസിനെ നിയന്ത്രിക്കുന്നതില്‍ പിണറായി വിജയന്‍ പരാജയപ്പെട്ടിട്ടില്ലെന്ന് 45 ശതമാനം പേര്‍ അഭിപ്രായപ്പെട്ടു.

കേന്ദ്ര ഏജന്‍സികളുടെ ഇടത് സര്‍ക്കാരിനോടുള്ള സമീപനത്തെ എങ്ങനെ കാണുന്നു?

നിഷ്പക്ഷ സമീപനം: 24 ശതമാനം

രാഷ്ട്രീയ ലക്ഷ്യം: 49 ശതമാനം

പറയാനാകില്ല: 27 ശതമാനം

സ്വര്‍ണക്കടത്ത് കേസില്‍ മുഖ്യമന്ത്രിക്ക് നേരിട്ട് പങ്കുണ്ടെന്ന് കരുതുന്നുണ്ടോ?

ഉണ്ട്: 20 ശതമാനം

ഇല്ല: 51 ശതമാനം

പറയാനാകില്ല: 29 ശതമാനം

മുഖ്യമന്ത്രിയുടെ ഓഫീസിനെ നിയന്ത്രിക്കുന്നതില്‍ പിണറായി പരാജയപ്പെട്ടോ?

ഉണ്ട്: 27 ശതമാനം

ഇല്ല: 45 ശതമാനം

അറിയില്ല: 28 ശതമാനം

ഇല്ല: 45 ശതമാനം

അറിയില്ല: 28 ശതമാനം

പിണറായി വിജയന്‍ സര്‍ക്കാരിന് ഭരണത്തുടര്‍ച്ചയാണ് ഏഷ്യാനെറ്റ് സീ ഫോര്‍ സര്‍വ്വേ പ്രവചിക്കുന്നത്. ഇടതുമുന്നണി ഏറ്റവും കുറഞ്ഞത് 72 സീറ്റെങ്കിലും നേടുമെന്നാണ് സര്‍വ്വേ ഫലങ്ങള്‍ ചൂണ്ടിക്കാണിക്കുന്നത്. എല്‍ഡിഎഫ് 72 മുതല്‍ 78 സീറ്റ് വരെ നേടും. ഭരണം പിടിക്കാന്‍ വേണ്ട 71 സീറ്റിലേക്ക് എത്താന്‍ യുഡിഎഫിന് കഴിയില്ലെന്ന് സര്‍വ്വേ ഫലങ്ങള്‍ വ്യക്തമാക്കുന്നു. ഐക്യജനാധിപത്യമുന്നണിയ്ക്ക് 59 മുതല്‍ 65 മണ്ഡലങ്ങളില്‍ വരെ ജയിക്കാനുള്ള സാധ്യതയാണ് സര്‍വ്വേ പ്രവചിക്കുന്നത്. എന്‍ഡിഎ കുറഞ്ഞത് മൂന്ന് സീറ്റ് നേടുമെന്നും ഏഴ് സീറ്റുകളില്‍ വരെ ജയിച്ചേക്കാമെന്നും ഏഷ്യാനെറ്റ് സീ ഫോര്‍ സര്‍വ്വേ പറയുന്നു.

എല്‍ഡിഎഫ്: 72-78

യുഡിഎഫ്: 59-65

എന്‍ഡിഎ: 3-7

മറ്റുള്ളവര്‍: 0

വോട്ട് ശതമാനം

എല്‍ഡിഎഫ്: 41

യുഡിഎഫ്: 39

എന്‍ഡിഎ: 18

മറ്റുള്ളവര്‍: 2

തെക്കന്‍ കേരളം

എല്‍ഡിഎഫ്: 24-26

യുഡിഎഫ്: 12-14

എന്‍ഡിഎ: 1-2

മറ്റുള്ളവര്‍: 0

വോട്ട് ശതമാനം

എല്‍ഡിഎഫ്: 41

യുഡിഎഫ്: 37

എന്‍ഡിഎ: 20

മറ്റുള്ളവര്‍: 2

വടക്കന്‍ കേരളത്തില്‍ എല്‍ഡിഎഫിന് മുന്‍തൂക്കം ലഭിക്കുമെന്നും സര്‍വ്വേ പ്രവചിക്കുന്നുണ്ട്. വടക്കന്‍ കേരളത്തിലെ 60 സീറ്റില്‍ എല്‍ഡിഎഫ് 32 മുതല്‍ 34 സീറ്റ് വരെ നേടുമെന്നും യുഡിഎഫ് 24 മുതല്‍ 26 സീറ്റ് വരെ ലഭിക്കാമെന്നും സര്‍വ്വേ പറയുന്നു. എന്‍ഡിഎക്ക് രണ്ട് മുതല്‍ അഞ്ച് വരെ സീറ്റ് ലഭിക്കാമെന്നും സര്‍വ്വേ ഫലം പറയുന്നു. വടക്കന്‍ കേരളത്തില്‍ 43% ശതമാനം എല്‍ഡിഎഫിനെ പിന്തുണയ്ക്കുമെന്നും 39% ശതമാനം പേര്‍ യുഡിഎഫിനൊപ്പം നില്‍ക്കുമെന്നും സര്‍വ്വേ പറയുന്നു. 17 ശതമാനം വോട്ട് എന്‍ഡിഎക്ക് ലഭിക്കുമെന്നും സര്‍വ്വേ പറയുന്നു.

അതേസമയം, മധ്യകേരളം യുഡിഎഫിന് മുന്‍തൂക്കം നല്‍കുമെന്നാണ് സര്‍വ്വേ ഫലം. മധ്യകേരളത്തിലെ 41 സീറ്റുകളില്‍ എല്‍ഡിഎഫ് 16 മുതല്‍ 18 സീറ്റ് വരെ നേടുമെന്നും യുഡിഎഫ് 2325 വരെ ഇടങ്ങളില്‍ ജയിക്കുമെന്നും സര്‍വ്വേ ഫലം പറയുന്നു. എന്‍ഡിഎയ്ക്ക് ഒരു സീറ്റ് കിട്ടാനും കിട്ടാതിരിക്കാനുമുള്ള സാധ്യതയും ഏഷ്യാനെറ്റ് സീ ഫോര്‍ സര്‍വ്വേ പ്രവചിക്കുന്നുണ്ട്. മധ്യകേരളത്തില്‍ 42 ശതമാനം പേര്‍ യുഡിഎഫിനെ പിന്തുയ്ക്കുമെന്നും 39 ശതമാനം പേര്‍ എല്‍ഡിഎഫിനൊപ്പം നില്‍ക്കുമെന്നും സര്‍വ്വേ പറയുന്നു. 16 ശതമാനം വോട്ട് എന്‍ഡിഎയ്ക്കും മൂന്ന് ശതമാനം വോട്ട് മറ്റുള്ളവര്‍ക്കും ലഭിക്കുമെന്നും സര്‍വ്വേ ഫലം ചൂണ്ടിക്കാട്ടുന്നു.

മുഖ്യമന്ത്രി പിണറായി വിജയന്റെ കഴിഞ്ഞ അഞ്ച് വര്‍ഷത്തെ ഭരണത്തേക്കുറിച്ച് 69 ശതമാനം പേര്‍ക്കും നല്ല അഭിപ്രായമാണെന്ന് ഏഷ്യാനെറ്റ് ന്യൂസ് സീ ഫോര്‍ സര്‍വ്വേ പരയുന്നു. മുഖ്യമന്ത്രി പിണറായി വിജയന്റെ ഭരണത്തെ എങ്ങനെ വിലയിരുത്തുന്നു? എന്ന ചോദ്യത്തിന് 11 ശതമാനം പേര്‍ വളരെ മികച്ചത് എന്ന് മറുപടി നല്‍കി.

Advertisment