Advertisment

അ​ഴി​മ​തി​ക്കേ​സി​ല്‍ ആ​സി​ഫ് അ​ലി സ​ര്‍​ദാ​രി​ക്ക് ജാ​മ്യം: ആ​രോ​ഗ്യ​കാ​ര​ണ​ങ്ങ​ളാ​ലാ​ണ് ജാ​മ്യം അ​നു​വ​ദി​ക്കു​ന്ന​തെ​ന്ന് കോ​ട​തി

New Update

ഇ​സ്‌​ലാ​മാ​ബാ​ദ്: അ​ഴി​മ​തി​ക്കേ​സി​ല്‍ ജ​യി​ലി​ല്‍ അ​ട​യ്ക്ക​പ്പെ​ട്ട പാ​ക്കി​സ്ഥാ​ന്‍‌ മു​ന്‍ പ്ര​സി​ഡ​ന്‍റ് ആ​സി​ഫ് അ​ലി സ​ര്‍​ദാ​രി​ക്ക് ജാ​മ്യം. ഇ​സ്‌​ലാ​മാ​ബാ​ദ് ഹൈ​ക്കോ​ട​തി​യാ​ണ് സ​ര്‍​ദാ​​രി​ക്ക് ജാ​മ്യം അ​നു​വ​ദി​ച്ച​ത്. വ്യാ​ജ ബാ​ങ്ക് അ​ക്കൗ​ണ്ടു​ക​ളി​ലൂ​ടെ സ​ര്‍​ദാ​രി​യും സ​ഹോ​ദ​രി ഫ​ര്യാ​ല്‍ ത​ല്‍​പു​രും 15 കോ​ടി രൂ​പ​യു​ടെ ഇ​ട​പാ​ട്‌ ന​ട​ത്തി​യെ​ന്നാ​ണ് കേ​സ്.

publive-image

ആ​രോ​ഗ്യ​കാ​ര​ണ​ങ്ങ​ളാ​ലാ​ണ് ജാ​മ്യം അ​നു​വ​ദി​ക്കു​ന്ന​തെ​ന്ന് കോ​ട​തി അ​റി​യി​ച്ചു. ഒ​രു കോ​ടി രൂ​പ ജാ​മ്യ​ത്തു​ക കെ​ട്ടി​വ​യ്ക്ക​ണം.  കേ​സി​ല്‍ അ​റ​സ്റ്റി​ലാ​യ സ​ര്‍​ദാ​രി​യു​ടെ സ​ഹോ​ദ​രി ഫാ​ര്‍​യാ​ല്‍ ത​ല്‍​പു​രും ജാ​മ്യാ​പേ​ക്ഷ സ​മ​ര്‍​പ്പി​ച്ചി​രു​ന്നു. എ​ന്നാ​ല്‍ ഫാ​ര്‍​യാ​ലി​ന്‍റെ ജാ​മ്യാ​പേ​ക്ഷ അ​ടു​ത്ത ചൊ​വ്വാ​ഴ്ച പ​രി​ഗ​ണി​ക്കാ​നാ​യി മാ​റ്റി. കോ​ടി​ക​ളു​ടെ അ​ഴി​മ​തി​ക്കേ​സു​മാ​യി ബ​ന്ധ​പ്പെ​ട്ടാ​ണ് നാ​ഷ​ണ​ല്‍ അ​ക്കൗ​ണ്ട​ബി​ലി​റ്റി ബ്യൂ​റോ (എ​ന്‍​എ​ബി) സ​ര്‍​ദാ​രി​യെ​യും സ​ഹോ​ദ​രി​യേ​യും അ​റ​സ്റ്റു​ചെ​യ്ത​ത്. അ​ന്ത​രി​ച്ച മു​ന്‍ പ്ര​ധാ​ന​മ​ന്ത്രി ബേ​ന​സീ​ര്‍ ഭൂ​ട്ടോ​യു​ടെ ഭ​ര്‍​ത്താ​വാ​ണ് സ​ര്‍​ദാ​രി.

Advertisment