Advertisment

മെയ്ക്ക് ഇന്‍ ഇന്ത്യ എമേര്‍ജിങ്ങ് ലീഡര്‍ അവാര്‍ഡ് ആസ്റ്റര്‍ മിംസിന്

New Update

കോഴിക്കോട്: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ സ്വപ്‌ന പദ്ധതിയായ മെയ്ക്ക് ഇന്‍ ഇന്ത്യയുടെ ആശയപ്രചരണാര്‍ത്ഥം ദേശീയതലത്തില്‍ വിവിധ മേഖലകളില്‍ ഏറ്റവും മികച്ച പ്രകടനം കാഴ്ചവെക്കുന്നവര്‍ക്കായി ഇബാര്‍ക്ക് ഏഷ്യയുടെ നേതൃത്വത്തില്‍ നടപ്പിലാക്കിയ മെയ്ക്ക് ഇന്‍ ഇന്ത്യ എമേര്‍ജിങ്ങ് ലീഡര്‍ അവാര്‍ഡിന് കോഴിക്കോട് ആസ്റ്റര്‍ മിംസ് ഹോസ്പിറ്റല്‍ അര്‍ഹരായി. സേവനവിഭാഗത്തില്‍ ഉള്‍പ്പെടുന്ന അവാര്‍ഡ് കാറ്റഗറിയിലാണ് ആസ്റ്റര്‍ മിംസ് പരിഗണിക്കപ്പെട്ടത്.

Advertisment

publive-image

സംതൃപ്തിയോടെ ജോലിചെയ്യുന്ന ജീവനക്കാരുടെ എണ്ണം, സാമൂഹിക സേവന മേഖലയിലെ ഇടപെടലുകള്‍, ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍, സ്ഥിരമായ വളര്‍ച്ച,  അന്താരാഷ്ട്ര നിലവാരം എന്നിവ ഉള്‍പ്പെടെ വിവിധങ്ങളായ വിഷയങ്ങളെ പരിഗണിച്ചാണ് ആസ്റ്റര്‍ മിംസിനെ ഒന്നാം സ്ഥാനത്തിന് അര്‍ഹമാക്കിയത്. ഇന്ത്യയിലുടനീളമുള്ള അന്‍പതോളം ആശുപത്രികളുമായി താരതമ്യം ചെയ്ത ശേഷമാണ് കോഴിക്കോട് ആസ്റ്റര്‍ മിംസ് അവാര്‍ഡിനായി പരിഗണിക്കപ്പെട്ടത്.

ഗോവയില്‍ വെച്ച് വിപുലമായ പരിപാടികളോടെ നടത്തുവാന്‍ നേരത്തെ തീരുമാനിച്ചതായിരുന്നെങ്കിലും നിലവിലെ പ്രത്യേക സാഹചര്യത്തില്‍ ചടങ്ങുകള്‍ ഓണ്‍ലൈന്‍ വഴി പൂര്‍ത്തീകരിക്കുകയായിരുന്നു.

ആസ്റ്റര്‍ മിംസിന് വേണ്ടി ചീഫ് ഓഫ് മെഡിക്കല്‍ സര്‍വ്വീസസ് ഡോ. എബ്രഹാം മാമനില്‍ നിന്നും നോര്‍ത്ത് കേരള സി ഇ ഒ ഫര്‍ഹാന്‍ യാസിന്‍ അവാര്‍ഡ് ഏറ്റുവാങ്ങി. അര്‍ജ്ജുന്‍ വിജയകുമാര്‍ (സി എഫ് ഒ), ഡോ. പ്രവിത ആര്‍ അഞ്ചാൻ (അസി. ജനറല്‍ മാനേജര്‍, ഓപ്പറേഷന്‍സ്) എന്നിവര്‍ സംബന്ധിച്ചു.

aster mims
Advertisment