Advertisment

എ.ടി വർക്കി അലിലക്കുഴിയെ നവതിയുടെ നിറവിൽ ആദരിച്ചു

New Update

കരിമണ്ണൂർ മുൻ മണ്ഡലം കോൺഗ്രസ്സ് കമ്മറ്റി പ്രസിഡൻ്റും, സഹകരണ ബാങ്ക് പ്രസിഡൻറും, അധ്യാപകനുമായിരുന്ന എടി വർക്കി അലിലക്കുഴിയെ നവതിയുടെ നിറവിൽ ആദരിച്ചു.

publive-image

അദ്ദേഹത്തിൻ്റെ ഭവനത്തിൽ നടന്ന ചടങ്ങിൽ കെപിസിസി മൈനോറിറ്റി ഡിപ്പാർട്ട്മെൻ്റ് സംസ്ഥാന കോ.ഓർഡിനേറ്റർ മനോജ് കോക്കാട്ട് ഷാൾ അണിയിച്ചു.വിചാർ വേദി ചെയർമാനും മുൻ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റുമായ എംപി വിജയനാഥൻ മധുരം നൽകി ,മണ്ഡലം കോൺഗ്രസ്സ് വൈസ്.പ്രസിഡൻറ് ജോൺ കണ്ടത്തിക്കുടി ബൊക്കെയും നൽകി ചടങ്ങിൽ മുൻ പഞ്ചായത്ത് മെമ്പർ ആൻസി സോജൻ, പാർട്ടി നേതാക്കളായ പൗലോസ് പടിഞ്ഞാറ, സണ്ണി ഉറുമ്പിൽ തുടങ്ങിയവർ സംസാരിച്ചു എ ടി വർക്കി നന്ദിയും പ്രകാശിപ്പിച്ചു.

at vakki
Advertisment