Advertisment

അതിരപ്പള്ളി പദ്ധതി നടപ്പാക്കാനുള്ള സർക്കാർ നീക്കത്തിനെതിരെ എം.എസ്.എഫ് വിദ്യാർത്ഥികളുടെ പ്രതിഷേധ സമരഗീതം സംഘടിപ്പിച്ചു

New Update

തൃശൂര്‍: അതിരപ്പള്ളി പദ്ധതി നടപ്പാക്കാനുള്ള സർക്കാർ നീക്കത്തിനെതിരെ എം.എസ്.എഫ് സംഘടിപ്പിച്ച വിദ്യാർത്ഥികളുടെ പ്രതിഷേധ സമരഗീതം ശ്രദ്ധേയമായി. അതിരപ്പള്ളി പദ്ധതി കേരളത്തോട് ചെയ്യുന്ന മഹാപാതകമാണെന്ന് സംസ്ഥാന പ്രസിഡൻറ് പി. കെ നവാസ് പറഞ്ഞു. പരിപാടി ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

Advertisment

publive-image

പരിസ്ഥിതിയെ ദ്രോഹിച്ചതിനുള്ള ശിക്ഷ ഉരുൾപൊട്ടലായും പ്രളയമായും കൊല്ലംതോറും ഏറ്റുവാങ്ങിക്കൊണ്ടിരിക്കുമ്പോൾ സർക്കാറിന് ഇക്കാര്യത്തിൽ ബോധം ഉദിക്കാത്തത് വലിയ ദുരന്തമാണ്. ജനങ്ങൾ നിശബ്ദരായിരിക്കുമ്പോള്‍ ലാഭം കൊയ്യാനുള്ള ശ്രമമാണ് സർക്കാർ നടത്തുന്നത്.

ദുരന്ത കാലത്ത് ജനങ്ങളുടെ ശക്തമായ പ്രതിഷേധമുണ്ടാകില്ല എന്ന വിശ്വാസത്തിലാണ് ഇത്തരം നീക്കങ്ങൾ. നാടിനും നാട്ടുകാർക്കും വേണ്ടാത്ത ഒരു പദ്ധതിക്ക് വേണ്ടി സർക്കാർ കാണിക്കുന്ന ആവേശം അത്ഭുതപ്പെടുത്തുന്നതാണെന്നും നവാസ് പറഞ്ഞു.

എം.എസ്‌.എഫ് തൃശ്ശൂർ ജില്ലാ പ്രസിഡന്റ് എസ്‌.എ.അൽറെസിൻ അധ്യക്ഷത വഹിച്ചു. മുസ്‌ലിം ലീഗ് ജില്ലാ പ്രസിഡന്റ് സി എ മുഹമ്മദ് റഷീദ് ,എം.എസ്‌.എഫ് സംസ്ഥാന ട്രഷറർ സി.കെ.നജാഫ് ഭാരവാഹികളായ ശറഫുദ്ധീൻ പിലാക്കൽ ,റംഷാദ് പള്ളം ,അശ്ഹർ പെരുമുക്ക്,മുസ്‌ലിം ലീഗ് മണ്ഡലം ജനറൽ സെക്രെട്ടറി മീരാസാ വെട്ടുകൽ എം.എസ്.എഫ് ജില്ലാ ഭാരവാഹികളായ മുഹമ്മദ് നഈം ,സി.എ.സൽമാൻ ,ഫഈസ്‌ മുഹമ്മദ് എന്നിവർ നേതൃത്വം നൽകി.എം.എസ്‌.എഫ് ജില്ലാ ജനറൽ സെക്രെട്ടറി ആരിഫ് പാലയൂർ സ്വാഗതവും ട്രഷറർ കെ.വൈഅഫ്സൽ നന്ദിയും പറഞ്ഞു.

athirapallly samarageetham
Advertisment