Advertisment

ആഭരണത്തെ ചൊല്ലി തര്‍ക്കം.... 48 കാരിയെ കുത്തിക്കൊലപ്പെടുത്താന്‍ ശ്രമിച്ച സംഭവത്തില്‍ മകളുടെ ഭര്‍ത്താവ് പിടിയില്‍

New Update

കൊല്ലം: കൊല്ലത്ത് എഴുകോണില്‍ 48 കാരിയെ കുത്തിക്കൊലപ്പെടുത്താന്‍ ശ്രമിച്ച സംഭവത്തില്‍ മകളുടെ ഭര്‍ത്താവ് പിടിയില്‍. കുടിക്കോട് സ്വദേശിയായ ശാന്തമ്മക്കു നേരെയാണ് അക്രമമുണ്ടായത്. മകളുടെ ഭര്‍ത്താവ് രഘുവാണ് ശാന്തമ്മയെ കൊലപ്പെടുത്താന്‍ ശ്രമിച്ചത്. വെളിയം പടിഞ്ഞാറ്റിന്‍കര അറവലകുഴി സ്വദേശിയാണ് രഘു.

Advertisment

publive-image

 

തിരികെ നല്‍കാമെന്ന ധാരണയില്‍ ശാന്തമ്മയുടെ കൈവശമുള്ള സ്വര്‍ണാഭരണങ്ങള്‍ നേരത്തെ രഘു വാങ്ങിയിരുന്നു. എന്നാല്‍, ഉറപ്പു നല്‍കിയ സമയ പരിധി കഴിഞ്ഞും രഘു തിരികെ സ്വര്‍ണം നല്‍കിയില്ല. ആഭരണങ്ങള്‍ തിരികെ ചോദിച്ചതിലെ വിരോധമാണ് കത്തിക്കുത്തില്‍ കലാശിച്ചത്.

കഴിഞ്ഞ ദിവസം ഉച്ചയ്ക്ക് ശാന്തമ്മയുടെ വീട്ടിലേക്ക് അതിക്രമിച്ച്‌ കയറിയ പ്രതി കൈയില്‍ കരുതിയിരുന്ന കത്തികൊണ്ട് ശാന്തമ്മയുടെ വയറ്റില്‍ കുത്തി. തുടര്‍ച്ചയായി മൂന്നുപ്രാവശ്യം കുത്തി മുറിവേല്‍പ്പിച്ചു. തലയിലും കുത്തേല്‍പ്പിച്ചു.ബഹളം കേട്ട് ഓടിയെത്തിയ പരിസരവാസികള്‍ ചേര്‍ന്ന് ശാന്തമ്മയെ ആശുപതിയിലെത്തിക്കുകയായിരുന്നു. പ്രതിക്കെതിരെ കൊലപാതക ശ്രമത്തിന് കേസെടുത്തു.

attack case daughter in law custody
Advertisment