Advertisment

108 ആബുലൻസിലെ വനിതാ ജീവനക്കാരിയായ നഴ്‌സിനെ അപമാനിക്കാൻ ശ്രമിച്ച പ്രതിയെ റിമാൻഡ് ചെയ്തു

author-image
admin
New Update

publive-image

പെരിന്തൽമണ്ണ: 108 ആബുലൻസിലെ വനിതാ ജീവനക്കാരിയായ നഴ്‌സിനെ അപമാനിക്കാൻ ശ്രമിച്ച പ്രതിയെ റിമാൻഡ് ചെയ്തു. അമ്മിനിക്കാട് ചെമ്മലശ്ശേരി ഹനീഫ (44)യെയാണ് പെരിന്തൽമണ്ണ കോടതി റിമാൻഡ് ചെയ്തത്. ജീവനക്കാരിയുടെ പരാതിയെ തുടർന്നാണ് നടപടി.

ശനിയാഴ്ച രാത്രിയിലാണ് സംഭവം. പെരിന്തൽമണ്ണയിൽ സർവീസ് നടത്തുന്ന 108 ആംബുലൻസിലെ താൽക്കാലിക ജീവനക്കാരിയാണ് നഴ്‌സ്. ആംബുലൻസ് ശുചീകരിക്കുന്ന സമയത്ത് വീഡിയോ എടുക്കാൻ ശ്രമിച്ചത് ചോദ്യം ചെയ്യുകയും വാക്കേറ്റം പിന്നീട് കയ്യേറ്റത്തിലെത്തുകയായിരുന്നു.

Advertisment