Advertisment

വീട്ടിൽ തനിച്ചായിരുന്ന 48കാരിയെ അതിക്രമിച്ചു കയറി ബലാത്സംഗം ചെയ്യാന്‍ ശ്രമം; ചീങ്കണ്ണി സുരേഷ് പിടിയില്‍

New Update

ആലപ്പുഴ: അതിക്രമിച്ചു കയറി വീട്ടമ്മയെ ബലാത്സംഗം ചെയ്യാൻ ശ്രമിച്ചതിന് ചെങ്ങന്നൂർ പിരളശേരി കല്ലുമഠത്തിൽ സുരേഷിനെ (ചീങ്കണ്ണി സുരേഷ്-42) പൊലീസ് അറസ്റ്റ് ചെയ്തു. 23ന് വൈകിട്ട് 7നാണ് സംഭവം. വീട്ടിൽ തനിച്ചായിരുന്ന 48കാരിയാണ് അതിക്രമതിനിരയായത്.

Advertisment

publive-image

വീട്ടമ്മയുടെ ഭർത്താവ് എത്തിയപ്പോൾ സുരേഷ് ഓടി രക്ഷപ്പെട്ടു. അവശയായ യുവതി ആശുപത്രിയിൽ ചികിത്സ തേടിയശേഷം പൊലീസിൽ പരാതി നൽകുകയായിരുന്നു.

എസ്ഐ എസ്.വി. ബിജുവിന്റെ നേതൃത്വത്തിലാണു പ്രതിയെ പിടികൂടിയത്. സുരേഷ് അടിപിടിക്കേസിലും പ്രതിയാണെന്നു പൊലീസ് പറഞ്ഞു.

rape case arrest report
Advertisment