Advertisment

പത്തുലക്ഷം രൂപ വിലവരുന്ന സ്വർണം ഗുളിക രൂപത്തിൽ മലദ്വാരത്തിൽ ഒളിപ്പിച്ച് കടത്താൻ ശ്രമം ; തമിഴ്നാട് സ്വദേശി പിടിയിൽ

author-image
ന്യൂസ് ബ്യൂറോ, തിരുവനന്തപുരം
Updated On
New Update

തിരുവനന്തപുരം: സ്വർണം ഗുളിക രൂപത്തിലാക്കി മലദ്വാരത്തിൽ ഒളിപ്പിച്ച് കടത്താൻ ശ്രമിക്കുന്നതിനിടെ തമിഴ്നാട് സ്വദേശി തിരുവനന്തപുരം വിമാനത്താവളത്തിൽ പിടിയിലായി. പത്തുലക്ഷത്തോളം രൂപ വില വരുന്ന സ്വർണവുമായി രാമനാഥപുരം സ്വദേശിയായ കോട്ടസ്വാമി കാളിമുത്തുവാണ് പിടിയിലായത്.

Advertisment

publive-image

ഇന്നലെ രാവിലെ കൊളംബോയിൽ നിന്നെത്തിയ ശ്രീലങ്കൻ എയർവെയ്സിന്റെ യുഎൽ 161 നമ്പർ വിമാനത്തിലെ യാത്രക്കാരനായിരുന്നു ഇയാൾ.

350 ഗ്രാം തൂക്കം വരുന്ന സ്വർണം രണ്ടു വലിയ ഗുളിക രൂപത്തിലാക്കി മലദ്വാരത്തിൽ ഒളിപ്പിച്ച് കടത്താനായിരുന്നു ശ്രമം. എമിഗ്രേഷൻ പരിശോധനകൾക്ക് ശേഷം എയർ കസ്റ്റംസിന്റെ മെറ്റൽ ഡിറ്റക്ടറിലൂടെ കടക്കുന്നതിനിടയിൽ ബീപ് ശബ്ദം കേൾക്കുകയായിരുന്നു. ഇതോടെ ഇയാളെ കസ്റ്റഡിയിൽ എടുത്തു.

വിശദ പരിശോധനയിൽ സ്വർണം കണ്ടെത്തി. എയർ കസ്റ്റംസ് ഇന്റലിജൻസ് ഡെപ്യൂട്ടി കമ്മീഷണർ കൃഷ്ണേന്ദു രാജ മിന്റു, സൂപ്രണ്ടുമാരായ മുഹമ്മദ് റജീബ്, ശശികുമാർ, രാമലക്ഷ്മി, ഇൻസ്പെക്ടർമാരായ അനുജി, ഗുൽഷൻ കുമാർ എന്നിവരടങ്ങുന്ന സംഘമാണ് ഇയാളെ പിടികൂടിയത്.

Advertisment