Advertisment

അസാധാരണ സാഹചര്യങ്ങളില്‍ പ്രായപൂര്‍ത്തിയാകാത്തവര്‍ക്ക് അവയവദാനം നടത്താം: ഡല്‍ഹി ഹൈക്കോടതി

New Update

ന്യൂഡല്‍ഹി:  പ്രായപൂര്‍ത്തിയാകാത്തവര്‍ക്ക് അസാധാരണ സാഹചര്യങ്ങളില്‍ അവയവദാനം നടത്താമെന്ന് ഡല്‍ഹി ഹൈക്കോടതി. 1994ലെ അവയവദാന നിയമപ്രകാരം പ്രായപൂര്‍ത്തിയാകാത്തവര്‍ക്ക് പൂര്‍ണമായി വിലക്ക് നിലവിലില്ലെന്നും ഹൈക്കോടതി ഉത്തരവിട്ടു. പ്രായപൂര്‍ത്തിയാകാത്ത മകളെ പിതാവിന് കരള്‍ നല്‍കാന്‍ അനുവദിക്കണമെന്ന ഹര്‍ജിയാണ് കോടതി പരിഗണിച്ചത്.

Advertisment

publive-image

പെണ്കുട്ടിക്ക് 2020 മേയില്മാത്രമേ 18 വയസ്സാകൂ. അടിയന്തരമായി കരള്‍ മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയ നടത്തേണ്ടതുണ്ട്. എന്നാല്‍ , മുന്‍ ഉത്തരവുകളും മറ്റും ചൂണ്ടിക്കാട്ടി കേന്ദ്രം ഈ ആവശ്യത്തെ എതിര്‍ത്തു.

സാധാരണ സാഹചര്യത്തില്‍ ചട്ടങ്ങള്‍ പൂര്‍ണമായും പാലിച്ച്‌ പ്രായപൂര്‍ത്തിയാകാത്ത വ്യക്തിക്കും അവയവദാനം നടത്താമെന്ന് കോടതി വ്യക്തമാക്കി. പെണ്‍കുട്ടിയെ പരിശോധിക്കാന്‍ രണ്ട് വിദഗ്ധ ഡോക്ടര്‍മാര്‍ അംഗങ്ങളായ മെഡിക്കല്‍ ബോര്‍ഡ് രൂപീകരിക്കാന്‍ കോടതി നിര്‍ദേശിച്ചു.

avayavadhanam delhi court
Advertisment