Advertisment

അയോധ്യാ കേസ്; വിധിയെ ബഹുമാനിക്കുന്നുവെന്ന് രമേശ് ചെന്നിത്തല

author-image
ന്യൂസ് ബ്യൂറോ, തിരുവനന്തപുരം
Updated On
New Update

തിരുവനന്തപുരം: അയോധ്യാ കേസ് വിധിയെ ബഹുമാനിക്കുന്നുവെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. സമൂഹത്തില്‍ അസ്വസ്ഥതയുണ്ടാക്കുന്ന പ്രതികരണങ്ങള്‍ ആരും നടത്താന്‍ പാടില്ലെന്ന് അദ്ദേഹം പറഞ്ഞു. വിധി പഠിച്ച ശേഷം കൂടുതല്‍ പ്രതികരിക്കാമെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു.

Advertisment

publive-image

വിധിയുടെ പേരില്‍ സമൂഹത്തില്‍ അസ്വസ്ഥതകളും സംഘര്‍ഷങ്ങളും വളര്‍ത്തുന്ന ഒരു നടപടിയോടും യോജിപ്പില്ലെന്നും ഇപ്പോള്‍ പ്രാമുഖ്യം കൊടുക്കേണ്ടത് സമാധാനത്തിനും ശാന്തിക്കുമാണ്.

ഇതിന്‍റെ പേരില്‍ സമൂഹത്തില്‍ അസ്വസ്ഥതകളും സംഘര്‍ഷങ്ങളും വളര്‍ത്തുന്ന ഒരു നടപടിയോടും കോണ്‍ഗ്രസിന് യോജിപ്പില്ല. എല്ലാവരും ഇക്കാര്യത്തില്‍ ആത്മസംയമനം പാലിക്കണമെന്നും അദ്ദേഹം പറഞ്ഞു.

ayodhya case
Advertisment