Advertisment

പാലാ തെരഞ്ഞെടുപ്പില്‍ തണ്ണി മത്തന്‍ സ്വഭാവമാണ് ജോസഫ് കാണിച്ചത്, പുറത്ത് രണ്ടിലയുടെ പച്ച... അകത്ത് ചുവപ്പ്: ബി. ഗോപാലകൃഷ്ണന്‍

author-image
ന്യൂസ് ബ്യൂറോ, തിരുവനന്തപുരം
Updated On
New Update

തിരുവനന്തപുരം: പാലായില്‍ പി.ജെ ജോസഫിന്‍റെ 'ലെഗ്ഗാ'ണ് എല്‍.ഡി.എഫിനെ വിജയിപ്പിച്ചതെന്ന് ബി.ജെ.പി വക്താവ് ബി. ഗോപാലകൃഷ്ണന്‍.

Advertisment

publive-image

 

തണ്ണി മത്തന്‍ സ്വഭാവമാണ് ജോസഫ് കാണിച്ചത്. പുറത്ത് രണ്ടിലയുടെ പച്ച, അകത്ത് ചുവപ്പ്.

കേരള കോണ്‍ഗ്രസിനെ കൊല്ലാന്‍ കോണ്‍ഗ്രസ് തര്‍ക്കം മുറുക്കി. എല്‍.ഡി.എഫും യു.ഡി.എഫും കേരള കോണ്‍ഗ്രസിന്‍റെ അന്തകരാണെന്നും ബി. ഗോപാലകൃഷ്ണന്‍ കൂട്ടിച്ചേര്‍ത്തു.

പിണറായി സര്‍ക്കാരിന്‍റെ നേട്ടങ്ങളായിരുന്നു വിജയത്തിന് ആധാരമെങ്കില്‍ 2016ല്‍ കിട്ടിയതിനേക്കള്‍ ഒരു വോട്ട് കൂടുതല്‍ കിട്ടണമായിരുന്നു. എന്നാല്‍ 2016 നേക്കാള്‍ വോട്ട് കുറയുകയാണ് ചെയ്‌തതെന്നും ഗോപാലകൃഷ്ണന്‍ കൂട്ടിച്ചേര്‍ത്തു.

Advertisment