Advertisment

മുട്ടിലിഴഞ്ഞ് ഇടവഴിയിലേക്കിറങ്ങിയ പിഞ്ചുകുഞ്ഞ്‌ കാറിടിച്ച്‌ മരിച്ചു ..സംഭവം ആലപ്പുഴയില്‍

New Update

ആലപ്പുഴ : സന്ധ്യക്ക്‌ അമ്മ വിളക്ക്‌ കത്തിക്കുന്നതിനിടെ മുട്ടിലിഴഞ്ഞ് ഇടവഴിയിലേക്കിറങ്ങിയ പിഞ്ചുകുഞ്ഞ്‌ കാറിടിച്ച്‌ മരിച്ചു. ആലപ്പുഴ കരളകം വാര്‍ഡില്‍ കൊച്ചുവെളിയില്‍ കണ്ടത്തില്‍ രാഹുല്‍ ജി ക‌ൃഷ്‌ണന്‍റെ മകള്‍ ശിവാംഗി (പൊടി_ ഒമ്പതുമാസം) ആണ്‌ മരിച്ചത്‌.

Advertisment

publive-image

ബുധനാഴ്‌ച വൈകിട്ട് 6.20നായിരുന്നു സംഭവം. ഓട്ടോ തൊഴിലാളിയായ രാഹുല്‍ സനാതനം വാര്‍ഡില്‍ സായിക‌ൃപയില്‍ വീട്ടില്‍ ഒന്നരവര്‍ഷമായി വാടകയ്‌ക്ക്‌ താമസിക്കുകയാണ്‌. വഴിയോട് ചേര്‍ന്നുള്ള വീടിന് ഗേറ്റില്ല.

വളവിലാണ് വീട്. ഇരുട്ടുപരന്നതിനാല്‍ കുട്ടി പുറത്തിറങ്ങിയത് ആരുംകണ്ടില്ല. അപകടം നടന്ന ഉടന്‍ ആലപ്പുഴ ജനറല്‍ ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചു. അമ്മ: കാര്‍ത്തിക. സഹോദരി: ശിഖന്യ.

baby death alapy
Advertisment