Advertisment

ഗുരുതരാവസ്ഥയിലുള്ള നവജാത ശിശുവുമായി കോഴിക്കോട് നിന്നും ആംബുലന്‍സ് കൊച്ചിയ്ക്ക് തിരിച്ചു....കുട്ടിയെ അതിവേഗം കൊച്ചിയിലെത്തിക്കാനാണ് നീക്കം...വാഹനം കടന്നുപോകുന്ന വഴിയിലെ യാത്രക്കാര്‍ ആംബുലന്‍സ് കടന്നുപോകാന്‍ വഴിയൊരുക്കണമെന്ന് പോലീസും അധികൃതരും

New Update

കോഴിക്കോട്: ഗുരുതര രോഗമുള്ള കുട്ടിയെ അടിയന്തര ശസ്ത്രക്രിയയ്ക്കുവേണ്ടി കോഴിക്കോടുനിന്ന് കൊച്ചിയിലെത്തിക്കുന്നു. കോഴിക്കോട് മെഡിക്കല്‍ കോളേജില്‍നിന്ന് കൊച്ചി അമൃത ആശുപത്രിയിലേക്ക് ആബുലന്‍സ് പുറപ്പെട്ടു.

Advertisment

publive-image

കുട്ടിയെ അതിവേഗം കൊച്ചിയിലെത്തിക്കാനാണ് നീക്കം. വാഹനം കടന്നുപോകുന്ന വഴിയിലെ യാത്രക്കാര്‍ ആംബുലന്‍സ് കടന്നുപോകാന്‍ വഴിയൊരുക്കണമെന്ന് പോലീസും അധികൃതരും അഭ്യര്‍ഥിച്ചു.

തൊണ്ടയാട്, രാമനാട്ടുകര, തേഞ്ഞിപ്പലം, എടപ്പാള്‍, തൃശ്ശൂര്‍, ചാലക്കുടി, അങ്കമാലി വഴിയാവും

ആംബുലന്‍സ് കടന്നുപോവുക. പിവിഎസ് ആശുപത്രിയുടെ KL 11 R 1629 മൊബൈല്‍ ഐസിയു സൗകര്യമുള്ള ആംബുലന്‍സിലാണ് കുട്ടിയെ കൊണ്ടുപോകുന്നത്.

കുഞ്ഞുകഴിക്കുന്ന മുലപ്പാല്‍ അടക്കം ശ്വാസകോശത്തിലേക്ക് പോകുന്ന അപൂര്‍വ്വ രോഗമാണെന്നാണ് ഡോക്ടര്‍മാര്‍ പറയുന്നത്. ഇതിനുള്ള അത്യാധുനിക ചികിത്സ കൊച്ചിയിലെ അമൃത ആശുപത്രിയില്‍ മാത്രമാണുള്ളത്.

പാലക്കാട് സ്വദേശി സ്വനൂപാണ് കുട്ടിയുടെ അച്ഛന്‍. റോഡില്‍ ഗതാഗത തടസമുണ്ടാകുമെന്നും ആംബുലന്‍സിന് പോകാന്‍ മറ്റ് വാഹനങ്ങള്‍ വഴിയൊരുക്കി കൊടുക്കണമെന്നും പൊലീസ് അറിയിച്ചിട്ടുണ്ട്.

baby tratment amirtha
Advertisment