Advertisment

മുന്നറിയിപ്പുമായി ബഹ്‌റൈന്‍: ഇറാന്‍-ഇറാഖ് എന്നിവിടങ്ങളിലേക്ക് യാത്ര പോകരുത്

New Update

പൌരന്‍മാര്‍ക്കു മുന്നറിയിപ്പുമായി ബഹ്‌റൈന്‍. സംഘര്‍ഷസാധ്യത തുടരുന്ന സാഹചര്യത്തില്‍ ഇറാന്‍, ഇറാഖ് എന്നീ രാജ്യങ്ങളിലേക്കു യാത്ര ചെയ്യരുതെന്ന് രാജ്യം മുന്നറിയിപ്പ് നല്‍കി.

Advertisment

publive-image

നിലവില്‍ ഇവിടെയുള്ളവര്‍ മടങ്ങിവരണമെന്നും വിദേശകാര്യമന്ത്രാലയം അറിയിച്ചു. മേഖലയിലെ സാഹചര്യം അപകടകരമായതിനാലാണ് മുന്നറിയിപ്പെന്നും മന്ത്രാലയം വിശദീകരിക്കുന്നു. ഇറാഖിലെ ബാഗ്ദാദിലെ സ്ഥാനപതി കാര്യാലയത്തിലെ ഉദ്യോഗസ്ഥരെ യു.എസ് തിരിച്ചുവിളിച്ചതിനു പിന്നാലെയാണ് ബഹ്‌റൈന്റെ മുന്നറിയിപ്പ്.

അതിനിടെ, പേര്‍ഷ്യന്‍ ഗള്‍ഫ് മേഖലയിലൂടെ യാത്ര ചെയ്യുന്ന വിമാനങ്ങള്‍ക്കു യുഎസ് ഫെഡറല്‍ ഏവിയേഷന്‍ അഡ്മിനിസ്‌ട്രേഷന്‍ മുന്നറിയിപ്പു നല്‍കി. ഇറാനുമായി സംഘര്‍ഷ സാധ്യത തുടരുന്നതിനാല്‍ തെറ്റിദ്ധാരണകളോ തെറ്റായ വിവരങ്ങളുടെ അടിസ്ഥാനത്തിലോ അപകടസാധ്യത നിലനില്‍ക്കുന്നുവെന്നാണ് മുന്നറിയിപ്പ്.

Advertisment