Advertisment

'പട്ടാളത്തെ തച്ചുതകര്‍ത്ത് ബാബര്‍ പള്ളി പൊളിച്ചവര്‍ ഞങ്ങള്‍'; കണ്ണൂരില്‍ പ്രകോപന മുദ്രാവാക്യവുമായി ബജ്‌റംഗ്ദള്‍ റാലി

New Update

publive-image

Advertisment

കണ്ണൂര്‍: പ്രകോപന മുദ്രാവാക്യമുയര്‍ത്തി കണ്ണൂരില്‍ ബജ്‌റംഗ്ദളിന്റെ റാലി. ബജ്‌റംഗ്ദള്‍ ഇരിട്ടി, മട്ടന്നൂര്‍ പ്രഖണ്ഡുകളുടെ നേതൃത്വത്തില്‍ ഇരിട്ടിയില്‍ നടത്തിയ ശൗര്യറാലിയിലാണ് പ്രകോപന മുദ്രാവാക്യങ്ങള്‍ ഉയര്‍ത്തിയത്. പട്ടാളത്തെ തച്ചുതകര്‍ത്ത് ബാബര്‍ പള്ളി പൊളിച്ചവര്‍ ഞങ്ങള്‍ എന്ന് തുടങ്ങുന്നതായിരുന്നു മുദ്രാവാക്യം.

'അയോധ്യയുടെ തെരുവീഥികളില്‍, തൊണ്ണൂറ്റിരണ്ട് കാലത്ത് പട്ടാളത്തെ തച്ചുതകര്‍ത്ത് ബാബര്‍ പള്ളി പൊളിച്ചവര്‍ ഞങ്ങള്‍, ജയ് ജയ് ബജ്‌റംഗി, ബജ്‌റംഗിയുടെ ശൗര്യ റാലിയെ തടഞ്ഞുനിര്‍ത്താന്‍ ആരുണ്ടിവിടെ എന്നാലക്കളി കാണട്ടെ.. എവിടെ പോയി പോപ്പുലര്‍ ഫ്രണ്ട്, എവിടെ പോയി ക്യാമ്പസ് ഫ്രണ്ട്..' എന്നിങ്ങനെയായിരുന്നു മുദ്രാവാക്യം.

കൈരാതി കിരാത ക്ഷേത്ര പരിസരത്ത് നിന്നും ആരംഭിച്ച റാലി ഇരിട്ടി നഗരം ചുറ്റി പയഞ്ചേരി മുക്കില്‍ സമാപിച്ചു. ബജ്‌റംഗ്ദള്‍ ജില്ലാ സംയോജക് സന്തോഷ് കാക്കയങ്ങാട്, ഇരിട്ടി പ്രഖണ്ഡ് സെക്രട്ടറി സുനില്‍ പുന്നാട്, സേവാ പ്രമുഖ് ഷിജു കാര്‍ക്കോട്, മട്ടന്നൂര്‍ പ്രഖണ്ഡ് സെക്രട്ടറി ഉണ്ണി മോച്ചേരി, സേവാ പ്രമുഖ് സുരേഷ് ചാവശ്ശേരി തുടങ്ങിയവരാണ് റാലിക്ക് നേതൃത്വം നല്‍കിയത്.

Advertisment