Advertisment

സംസ്ഥാനത്ത് ബക്രീദ് അവധി ബുധനാഴ്ച; സർക്കാർ ഉത്തരവിറക്കി

New Update

publive-image

Advertisment

തിരുവനന്തപുരം: സംസ്ഥാനത്ത് ബുധനാഴ്ച പൊതുഅവധി. ബക്രീദ് അവധി ബുധനാഴ്ചത്തേക്ക് മാറ്റി. ഇതുമായി ബന്ധപ്പെട്ട് സംസ്ഥാന സർക്കാർ ഉത്തരവിറക്കി.

സർക്കാർ കലണ്ടറിൽ ചൊവ്വാഴ്ചയാണ് പൊതു അവധി. ഇതാണ് സർക്കാർ ബുധനാഴ്ചത്തേക്ക് മാറ്റിയത്. ഈ സാഹചര്യത്തിൽ ചൊവ്വാഴ്ച സർക്കാർ ഓഫീസുകൾ ഉൾപ്പെടെ തുറന്നു പ്രവർത്തിക്കും.

അതേസമയം ലോക്ക്ഡൗണിലെ ആകെയുള്ള നിയന്ത്രണങ്ങളിലും ഇന്നുമുതല്‍ മാറ്റമുണ്ടാകും. അവശ്യസാധനങ്ങള്‍ വില്‍ക്കുന്ന കടകള്‍ക്കു പുറമേ ഇലക്ട്രോണിക്‌സ് ഉത്പന്നങ്ങള്‍ വില്‍ക്കുന്ന കടകള്‍, ഇലക്ട്രോണിക് റിപ്പയര്‍ ഷോപ്പുകള്‍, വീട്ടുപകരണങ്ങള്‍ വില്‍ക്കുന്ന കടകള്‍, ബാര്‍ബര്‍ ഷോപ്പുകളും ബ്യൂട്ടിപാര്‍ലറുകളും തുടങ്ങിയവയ്ക്കാണ് തിങ്കളാഴ്ചമുതല്‍ തുറക്കാന്‍ അനുമതിയുള്ളത്.

NEWS
Advertisment